Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നിരവധി പോഷക ഗുണങ്ങൾ ഉള്ള ഫലമാണ് പ്ലം. ഇരുമ്പിൻറെ സ്രോതസായ പ്ലം പഴങ്ങളിൽ വിറ്റാമിൻ സി യും ധാരാളം അടങ്ങിയിട്ടുണ്ട്. നാരുകളുടെ മികച്ച ഉറവിടമായതിനാൽ ദഹനം സുഗമമാക്കും. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന പ്ലം പഴങ്ങൾക്ക് ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കാനുള്ള കഴിവുമുണ്ട്. അതിനാൽ പലതരം മാരകരോഗങ്ങളെയും തടയും.
ചർമ്മത്തിന് യുവത്വവും നൽകാൻ അസാമാന്യമായ കഴിവുണ്ട്. സൌന്ദര്യസംരക്ഷണത്തിൽ ശ്രദ്ധ പുലർത്തുന്നവരുടെ ഭക്ഷണക്രമത്തിൽ രാജകീയ സ്ഥാനമാണ് ഇതിനുള്ളത്.ഹൈപ്പർ ടെൻഷൻ പ്രതിരോധിക്കാനും മാനസിക ഉന്മേഷം പകരാനും ഒരു പരിധിവരെ സഹായിക്കും.
പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഹൃദയം, നാഡീവ്യൂഹം എന്നിവയെ സംരക്ഷിക്കും. വിറ്റാമിൻ, എ, ഇ, ഫോളിക്, നിക്കോട്ടനിക് ആസിഡുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം ഒഴിവാക്കാൻ സഹായിക്കും.
കുട്ടികൾക്ക് പ്ലം ജ്യൂസ് നൽകുന്നത് വിശപ്പുണ്ടാകാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും നല്ലതാണ്.
32.82°C








