Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:04 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 58 %
  • Wind: 3.07 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആരോഗ്യത്തെ ഒരു പരിധി വരെ കേടാക്കുന്നത് നമ്മുടെ ശീലങ്ങൾ തന്നെയാകും, പിന്നെ ചില ഭക്ഷണങ്ങളും.ആരോഗ്യത്തിന് വെറുംവയറ്റിൽ ചെയ്യേണ്ട, ഇതിനായി സഹായിക്കുന്ന പല കാര്യങ്ങളുമുണ്ട്. ഇവ ചെയ്യുന്നത് ഏറെ ഗുണം നൽകും. രാവിലെ വെറുംവയറ്റിൽ കുടിയ്ക്കുന്ന പാനീയങ്ങളാണ് പ്രധാനപ്പെട്ടവ.വെറും വയറ്റിൽ ചായ, കാപ്പി ശീലങ്ങൾ ഉള്ളവരുണ്ട്. ആരോഗ്യത്തിന് അത്ര നല്ലതല്ലാത്ത ശീലം എന്നു വേണം, പറയാൻ. ദഹന പ്രശ്‌നങ്ങൾക്കും അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങൾക്കുമെല്ലാം ഇത് ഇടയാക്കും.

വെറുംവയറ്റിൽ കുടിയ്ക്കാവുന്ന ആരോഗ്യകരമായ പാനീയങ്ങൾ ധാരാളമുണ്ട്. പൊതുവേ പ്രചാരത്തിലുള്ളത് തേനും നാരങ്ങാനീരും കലർത്തിയ പാനീയമാണ്. ഇത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് പൊതുവേ പറയുക. തടി കുറയ്ക്കുന്നതുൾപ്പെടെയുളള കാര്യങ്ങൾക്കു സഹായിക്കുന്ന ഒരു പാനീയം.ഇത്തരം പാനീയത്തിൽ പെടുത്താവുന്ന ഒന്നാണ് കറ്റാർ വാഴ ജ്യൂസ്. പ്രകൃതിദത്തമായ ഈ സസ്യത്തിൽ നിന്നും ലഭിയ്ക്കുന്ന ജെല്ലാണ് ജ്യൂസാക്കുന്നത്. ഇതിന് നാം കരുതുന്നതിനേക്കാൾ ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. ആരോഗ്യത്തിനു മാത്രമല്ല, ചർമത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ ഗുണകരമാണ് ഈ ജ്യൂസ്.

രാവിലെ വെറുംവയറ്റിൽ കറ്റാർ വാഴ ജ്യൂസ് കുടിയ്ക്കുന്നത് പല തരത്തിലെ ഗുണങ്ങളും നൽകും. ഇതിൽ നാരങ്ങാനീരോ ചെറുനാരങ്ങാനീരോ കലർത്തി കുടിയ്ക്കാം. മാർക്കറ്റിൽ നിന്നും ലഭിയ്ക്കുന്ന കറ്റാർ വാഴ ജ്യൂസ് 10-20 മില്ലി ഇളം ചൂടുള്ള വെള്ളത്തിൽ കലക്കിയാണ് കുടിയ്‌ക്കേണ്ടത്. വീട്ടിലുണ്ടാക്കുകയാണെങ്കിൽ കറ്റാർ വാഴയുടെ ജെൽ എടുത്ത് മിക്‌സിയിൽ വെള്ളവും ചേർത്ത് അടിച്ചെടുക്കാം.ദിവസവും രാവിലെ വെറുംവയററിൽ ഇളം ചൂടുള്ള വെള്ളത്തിൽ കലക്കിയ കറ്റാർ വാഴ ജ്യൂസ്, ഒപ്പം തേനോ നാരങ്ങാനീരോ കുടിച്ചാൽ ഗുണങ്ങൾ പലതാണ്. അറിയൂ,

ദഹന പ്രക്രിയ
ധാരാളം നാരുകൾ അടങ്ങിയ ഇത് ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്നു. ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങൾക്കു നല്ലൊരു മരുന്നാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങൾക്കും പരിഹാരം നൽകും. കുടലിന്റെ ആരോഗ്യത്തിന് അത്യുത്തമം എന്നു വേണം, പറയാൻ. വയറിന്റെ ആകെയുളള ആരോഗ്യത്തിന് ഏറ്റവും കൂടുതൽ ഉപയോഗിയ്ക്കാവുന്ന പാനീയമാണിത്. ആസിഡ് അംശം തീരെയില്ലാത്ത ഒന്നാണിത്.

തടി കുറയ്ക്കാൻ
തടി കുറയ്ക്കാൻ ശ്രമിയ്ക്കുന്നവർക്ക് പൂർണമായും വിശ്വസിയ്ക്കാവുന്ന ഒരു വഴിയാണ് കറ്റാർവാഴ ജ്യൂസ്. കലോറി തീരെ കുറവായ ഇത് ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പുമെല്ലാം പുറന്തള്ളുന്നു. ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതിൽ തേനു ചെറുനാരങ്ങാനീരും കലർത്തി കുടിയ്ക്കുന്നത് ഏറെ ഗുണം നൽകും.കറ്റാർ വാഴ ശരീരത്തിന്റെ അപയച പ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണ്. ഇതിലെ നാരുകളാണ് സഹായിക്കുന്നത്. തേൻ സ്വാഭാവികമായും തടി കുറയ്ക്കാൻ നല്ലതാണ്. നാരങ്ങാനീരും ഇതിന് ഏറെ നല്ലൊരു വഴി തന്നെയാണ്.

കൊളസ്‌ട്രോൾ
കൊളസ്‌ട്രോൾ കുറയ്ക്കാൻ ഏറെ നല്ലതാണ് വെറുവയറ്റിൽ കറ്റാർവാഴജ്യൂസ് കുടിയ്ക്കുന്നത്. കൊളസ്‌ട്രോൾ കുറയ്ക്കുന്നതു വഴിയും ശരീരത്തിന്റെ തടി കുറയും. ഇതുവഴി ഹൃദയത്തെയും സംരക്ഷിയ്ക്കും. കറ്റാർ വാഴയിൽ സൈറ്റോസ്റ്റിറോൾ എന്നൊരു സോലുബിൾ ഫൈബറുണ്ട്. ഇത് ശരീരത്തിൽ നിന്നും കൊളസ്‌ട്രോൾ പുറന്തള്ളാൻ ഏറെ നല്ലതാണ്. ഇത് രക്തധമനികളിൽ അടിഞ്ഞു കൂടിയ കൊഴുപ്പു നീക്കും. അറ്റാക്ക് പോലെയുളള പ്രശ്‌നങ്ങൾ വരാതിരിയ്ക്കാൻ സഹായിക്കും.

പ്രമേഹ രോഗികൾക്ക്
പ്രമേഹ രോഗികൾക്ക് ഏറെ ഉത്തമമായ ഒന്നാണ് കറ്റാർ വാഴ ജ്യൂസ്. ഇതിലെ പല ഘടകങ്ങളും രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാൻ സഹായിക്കുന്നവയാണ്. പ്രമേഹരോഗികൾ രാവിലെ വെറുവയറ്റിൽ കറ്റാർ വാഴ ജ്യൂസ് കുടിയ്ക്കുന്നത് ഏറെ ഗുണം നൽകും.ഇത് രക്തതിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കും. കറ്റാർ വാഴ ജ്യൂസ് ഷുഗർ തോത് നല്ലപോലെ കുറയ്ക്കുന്നതു കൊണ്ടുതന്നെ പ്രമേഹത്തിന്, പ്രത്യേകിച്ചു ടൈപ്പ് 2 പ്രമേഹത്തിന് മരുന്നു കഴിയ്ക്കുന്ന രോഗികൾ ഇത് ഡോക്ടറുടെ നിർദേശ പ്രകാരം കഴിയ്ക്കുക. അല്ലെങ്കിൽ രക്തത്തിലെ ഗ്ലൂക്കോസ് തോത് കൂടുതൽ കുറയാൻ ഇടയാകും.

വായയുടെ ആരോഗ്യത്തിന്

വായയുടെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് കറ്റാർ വാഴയെന്നു വേണം, പറയാൻ. ദോഷകരമായ ബാക്ടീരിയകളെ കൊന്നൊടുക്കാൻ ഇത് ഏറെ നല്ലതാണ്. പല്ലിന്റേയും മോണയുടേയും അരോഗ്യത്തിന് കറ്റാർവാഴ ഏറെ നല്ലതാണ്. ഇത് വായിലെ ദോഷകരമായ ബാക്ടീരിയകളെ അകറ്റും. വായ്‌നാറ്റമകറ്റാനും മോണയിൽ നിന്നും രക്തം വരുന്നതു തടയാനുമുള്ള നല്ലൊരു വഴിയാണ്. മൗത്ത് അൾസർ തടയുന്നതിനും കറ്റാർവാഴ ജ്യൂസ് കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

മുടിയ്ക്കും ചർമത്തിനുമെല്ലാം

മുടിയ്ക്കും ചർമത്തിനുമെല്ലാം ഒരുപോലെ ആരോഗ്യകരമാണ് കറ്റാർ വാഴ ജ്യൂസ് വെറുംവയറ്റിൽ കുടിയ്ക്കുന്നത്. ഇതിലെ ആന്റിഓക്‌സിഡന്റുകളും വൈറ്റമിനുകളും ധാതുക്കളുമെല്ലാം ചർമത്തേയും മുടിയേയും സംരക്ഷിയ്ക്കുന്നു. വൈറ്റമിൻ ഇയുടെ പ്രകൃതി ദത്ത കലവറയാണ് കറ്റാർ വാഴ. വൈറ്റമിൻ ഇ ചർമത്തിന് ഇലാസ്റ്റിസിറ്റി നൽകാനും ചർമത്തിലെ ചുളിവുകൾ ഒഴിവാക്കാനുമെല്ലാം ഏറെ നല്ലതാണ്.

വൈറ്റമിൻ സി

കറ്റാർ വാഴയുടെ ജ്യൂസും തേനും കലർന്ന മിശ്രിതം വൈറ്റമിൻ സിയാൽ സമ്ബുഷ്ടമാണ്. എട്ട് ഔൺസ് കറ്റാർവാഴ മിശ്രിതം തേനിനൊപ്പം ചേർന്നാൽ ദിവസവും ശരീരത്തിന് വേണ്ട വൈറ്റമിൻ സിയുടെ 30 ശതമാനവും ലഭ്യമാക്കാൻ സാധിയ്ക്കും. വൈറ്റമിൻ സി പല്ലുകളുടേയും എല്ലുകളുടേയും ആരോഗ്യത്തിനും ഏറെ ഉത്തമമാണ്. കാൽസ്യവും ഇതിലുണ്ട്.ഓസ്റ്റിയോപെറോസിസ് അഥവാ എല്ലു തേയ്മാനം പോലുള്ള രോഗങ്ങൾ തടയാൻ ഏറെ നല്ലതാണിത്

ശരീരത്തിന് പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി നൽകാനുള്ള തികച്ചും സ്വാഭാവിക വഴിയാണ് വെറുംവയറ്റിൽ കറ്റാർ വാഴ, തേൻ മിശ്രിതം കുടിയ്ക്കുന്നത്. കോൾഡ്, അലർജി തുടങ്ങിയ പല ആരോഗ്യപ്രശ്‌നങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിയ്ക്കുന്ന ഒരു വഴിയാണിത്. ദിവസവും ഇതു ശീലമാക്കിയാൽ അലർജി പ്രശ്‌നങ്ങൾ അകറ്റാം.

ശരീരത്തിലെ ടോക്‌സിനുകൾ

ശരീരത്തിലെ ടോക്‌സിനുകൾ പുറതന്തള്ളാൻ കഴിയുന്നവയാണ് കറ്റാർ വാഴ. ഇതിലെ ആന്റിഓക്‌സിഡന്റ്, വൈറ്റമിൻ സി ഗുണങ്ങളാണ് സഹായിക്കുന്നത്. ഇതു വഴി ക്യാൻസർ അടക്കമുള്ള പല രോഗങ്ങൾക്കും ഇത് ഏറെ നല്ലതാണ്. ശരീരത്തിലെ ടോക്‌സിനുകളാണ് ക്യാൻസറിനും ഒരു പരിധി വരെ ലിവർ പ്രശ്‌നങ്ങൾക്കും കാരണം. മുഖക്കുരു പോലുള്ള ചർമ പ്രശ്‌നങ്ങൾക്കും ഇതു കാരണമാകുന്നു. ഇതിനെല്ലാമുള്ള പരിഹാരമാണ് കറ്റാർ വാഴ ജ്യൂസ് വെറുംവയറ്റിൽ കുടിയ്ക്കുന്നത്.

Readers Comment

Add a Comment