Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പ്രതിരോധശേഷി കൂട്ടാനും അതുപോലെ തന്നെ സീസണിന്റെ ഭാഗമായി വരുന്ന ജലദോഷം, ചുമ പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്ന ഒരു ‘സ്പെഷ്യൽ’ ചായയെ കുറിച്ച് അറിയാം. ഇതിനാവശ്യമായ ചേരുവകളാണെങ്കിലോ, മിക്ക വീടുകളിലും എപ്പോഴും കാണുന്നവയുമാണ്. കറുവാപ്പട്ട, തേൻ എന്നീ രണ്ട് ചേരുവകൾ മാത്രമാണ് ഇതിനാവശ്യം.
അണുബാധകളെ ചെറുക്കാൻ സഹായിക്കുന്ന ധാരാളം ഘടകങ്ങളുടെ കലവറയാണ് കറുവാപ്പട്ടയും ഒപ്പം തന്നെ തേനും. തേനിൽ അടങ്ങിയിരിക്കുന്ന ആന്റി-ഓക്സിഡന്റുകളും എൻസൈമുകളുമെല്ലാം ശാരീരികമായ പ്രശ്നങ്ങളെ സുഖപ്പെടുത്താൻ ഫലപ്രദമായി സഹായിക്കുന്നു.കോശങ്ങളെ ബാധിക്കുന്ന കേടുപാടുകൾ തീർക്കാനും അതുവഴി അണുബാധകളെ തുരത്താനും തേനിന്റെ ആന്റി-ബാക്ടീരിയൽ സവിശേഷതയും കൊവിഡ് 19 വ്യാപകമായതോടെ ആരോഗ്യത്തെ കുറിച്ചും രോഗ പ്രതിരോധശേഷിയെ കുറിച്ചുമെല്ലാം ആളുകൾ ധാരാളമായി സംസാരിക്കാനും അക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനുമെല്ലാം തുടങ്ങി.
ആവശ്യമായത്രയും വെള്ളം തിളപ്പിക്കാൻ വയ്ക്കുക. ഒരു കപ്പ് വെള്ളത്തിന് മുക്കാൽ ടീസ്പൂൺ കറുവാപ്പട്ട പൊടിച്ചതും, ഒരു ടീസ്പൂൺ തേനുമാണ് എടുക്കേണ്ടത്. വെള്ളം തിളച്ചുകഴിയുമ്‌ബോൾ ഇതിലേക്ക് കറുവാപ്പട്ട പൊടി ചേർക്കുകയാണ് വേണ്ടത്. ഇനി ഒന്ന് ചൂട് മാറുമ്പോൾ ഇത് കപ്പിലേക്ക് പകർന്ന ശേഷം തേനും ചേർക്കാം. കറുവാപ്പട്ട- തേൻ ‘സ്പെഷ്യൽ’ ചായ റെഡി.
32.82°C








