Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കനലോ വിറകോ ഉപയോഗിച്ച് പാകം ചെയ്യുന്ന ഭക്ഷണം കൂടുതലായി കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കിടയാക്കുമെന്ന് പഠനം. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഗവേഷകർ ഇക്കാര്യം കണ്ടെത്തിയത്.
ചൈനയിലെ മധ്യവർഗജനതയുടെ ജീവിതരീതിയാണ് പഠനത്തിനാധാരമാക്കിയത്. 30നും 80നും ഇടയിൽ പ്രായമുള്ള 2,80,000 പേരുടെ ജീവിതരീതി വർഷങ്ങളോളം പഠിച്ച ശേഷമാണ് ഗവേഷക സംഘം റിപ്പോർട്ട് പുറത്തുവിട്ടത്. ഇവരിൽ ഏറെ പേരും കൽക്കരിയോ, വിറകോ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നവരായിരുന്നു.
കരിയോ വിറകോ കത്തിക്കുമ്പോൾ ഇിതൽ നിന്ന് സൂക്ഷ്മമായ പദാർത്ഥങ്ങൾ ഭക്ഷണത്തിൽ കലരുന്നുണ്ട്. ഇത് ഏറ്റവുമാദ്യം അപകടത്തിലാക്കുക ശ്വാസകോശത്തെയാണത്രേ. എന്നാൽ ഗ്യാസോ വൈദ്യുതിയോ ഉപയോഗിക്കുമ്പോൾ ഈ പ്രശ്‌നമുണ്ടാകില്ല. അതേസമയം ലോകത്ത് ഏതാണ്ട് മൂന്ന് ബില്ല്യണോളം വരുന്ന ജനങ്ങൾ സാധാരണഗതിയിൽ വിറകോ കരിയോ തന്നെയാണ് ഭക്ഷണം പാകം ചെയ്യാൻ ആശ്രയിക്കുന്നതെന്നും 'ക്ലീൻ എനർജി' എന്ന സ്വപ്‌നം സാക്ഷാത്കരിച്ചാൽ മാത്രമേ ഈ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടൂവെന്നും പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ചെൻ പറയുന്നു.
യുവാക്കളാണ് ഗ്രിൽഡ് ഭക്ഷണങ്ങളോട് ഏറെ പ്രിയം കാണിക്കുന്നത്. എന്നാൽ ഇത് അമിതമായി കഴിക്കുന്നത് അപകടമാണെന്നാണ് പഠനസംഘം അഭിപ്രായപ്പെടുന്നത്. ഒരുപക്ഷേ വിറകിൽ വേവിക്കുന്നതിനെക്കാൾ കലർപ്പ്, കരിയിൽ തുറന്ന രീതിയിൽ വേവിക്കുന്ന ഭക്ഷണത്തിൽ കലരുന്നുണ്ട്. അകത്തെത്തുന്ന ചെറിയ അവശിഷ്ടങ്ങൾ ശ്വാസകോശത്തിൽ കരടുകൾ പോലെ കിടക്കും. ക്രമേണ ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങളെ ഇത് ബാധിക്കുന്നു.
32.82°C








