Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ചെറിയ മിക്സി ജാറിൽ തേങ്ങ ചിരകിയതും പച്ചമുളകും കറിവേപ്പിലയും ഇഞ്ചിയും കടുകും ജീരകവും കുറച്ച് വെള്ളവും ചേർത്ത് നന്നായി അരച്ചെടുത്ത് മാറ്റിവയ്ക്കുക. കുക്കറിൽ ബീറ്റ്റൂട്ട് കഷണങ്ങളും ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും ചേർത്ത് വേവിക്കുക, ഏകദേശം നാല് വിസൽ കേൾക്കണം. ശേഷം ഈ ബീറ്റ്റൂട്ട് മിക്സി ജാറിൽ അരച്ചെടുത്ത് മാറ്റിവയ്ക്കുക. ശേഷം തൈരും മിക്സി ജാറിൽ അരച്ചെടുക്കുക. കുക്കറിലേക്ക് അരച്ചെടുത്ത ബീറ്റ്റൂട്ടും തേങ്ങയുടെ മിക്സും ചേർത്ത് ഇളക്കികൊണ്ടിരിക്കുക, അതിലേക്ക് തൈരിൻറെ മിക്സും കൂടി ചേർത്ത് ഇളക്കി മാറ്റിവയ്ക്കുക. ചീനച്ചട്ടിയിൽ ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് തിളച്ച് വരുമ്പോൾ കടുക്, വറ്റൽമുളക്, കറവേപ്പില എന്നിവ ചേർത്ത് പൊട്ടിച്ചതിനു ശേഷം പച്ചടിയിലേക്ക് ചേർക്കുക. ഒരു നുള്ള് പഞ്ചസാര കൂടി ചേർത്താൽ രുചി കൂടും. ശേഷം അത് നന്നായി ഇളക്കി അടച്ചുവയ്ക്കുക.
വേണ്ടത്
ബീറ്റ് റൂട്ട് - 1 എണ്ണം (മീഡിയ് വലുപ്പത്തിൽ നുറുക്കിയത്)
തൈര് - 250 ml
തേങ്ങ ചിരകിയത് - 250 ml
കടുക് - 1 ടീസ്പൂൺ
നല്ല ജീരകം -1/4 ടീസ്പൂൺ
ഇഞ്ചി - ചെറിയ കഷണം
പച്ചമുളക് - 2 എണ്ണം
കറിവേപ്പില - 3 തണ്ട്
ഉപ്പ് - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
വറ്റൽമുളക് - 2 എണ്ണം
പഞ്ചസാര - ഒരു നുള്ള്
32.82°C








