Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ചില്ലി റസ്ക്
പനി വന്നാൽ കട്ടൻചായയ്ക്കൊപ്പം റസ്ക്... എന്നാൽ ഇനിമുതൽ പനി വന്നാൽ മാത്രമല്ല, വൈകിട്ടത്തെ ചായയ്ക്കും റസ്ക് കഴിക്കാം, ഒരു സ്പൈസി സ്നാക് ആയി...
വേണ്ടത്
റസ്ക്/ ചില്ലി സ്റ്റിക്ക് - 1 പാക്കറ്റ്, ഇഞ്ചി - 1 കഷണം, വെളുത്തുള്ളി - 5 അല്ലി, മുളകുപൊടി - 1 ടീസ്പൂൺ, സവാള - 2 എണ്ണം, തക്കാളി - 1 എണ്ണം, ഗരം മസാല - 1 ടീസ്പൂൺ, ഉപ്പ് - ആവശ്യത്തിന്, വെളിച്ചെണ്ണ - ആവശ്യത്തിന്
സോയ സോസ് - 1/4 ടീസ്പൂൺ
തയാറാക്കേണ്ടത്
ചീനച്ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച്, ചൂടായി വരുമ്പോൾ അതിലേക്ക് വെളുത്തുള്ളി, ഇഞ്ചി എന്നിവ ചെറിയകഷണങ്ങൾ ആക്കി അരിഞ്ഞിടുക. രണ്ട് മിനിറ്റ് ഇളക്കിയ ശേഷം അതിലേക്ക് ചെറുതായി അരിഞ്ഞ സവാള ഇട്ട് കൊടുക്കുക. ഒന്ന് വഴറ്റിയ ശേഷം തക്കാളി ചെറുതാക്കി അരിഞ്ഞത് ഇട്ട് കൊടുക്കുക. ഉപ്പ് ചേർത്ത് വീണ്ടും ഇളക്കുക നന്നായി വഴന്ന് വരുമ്പോൾ അതിലേക്ക് മുളകുപൊടിയും ഗരം മസാലയും ചേർത്ത് ഇളക്കുക, ശേഷം സോയ സോസ് ചേർത്ത് കൊടുക്കുക, അതിലേക്ക് അൽപ്പം വെള്ളം ഒഴിക്കുക ഒരു മിനിറ്റ് ഇളക്കിയ ശേഷം റസ്ക്ക് ചേർത്ത് കൊടുക്കുക. രണ്ട് മിനിറ്റ് വേവിച്ച ശേഷം മാറ്റിവയ്ക്കുക. സ്വാദിഷ്ടമായ ചില്ലി റസ്ക് റെഡി.
32.82°C








