Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:28 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാപ്പി വില്ലനല്ല, എന്നാൽ കാപ്പിയിലെ കഫീൻ വില്ലനാണ്. വീണ്ടും വീണ്ടും കാപ്പി കുടിക്കണമെന്ന് തോന്നുന്നതിന്റെ പ്രധാന കാരണം ഈ കഫീനാണ്. കഫീന്റെ അളവ് വർദ്ധിച്ചാൽ അതു ബാധിക്കുന്നത് കേന്ദ്ര നാഡീവ്യൂഹത്തെയാണ്. ഹൃദയമിടിപ്പ് കൂടും, എപ്പോഴും ഛർദ്ദിക്കാൻ തോന്നും. വിറയൽ, അസ്വസ്ഥത ഇതിന്റെയൊക്കെ കാരണവും ഈ കാപ്പിയിലെ കഫീൻ തന്നെ.

ജോലിക്കിടയിലും പഠനത്തിലും ഉറക്കത്തെ അകറ്റി നിർത്താൻ നാം കാപ്പി കുടിക്കാറുണ്ട്. എന്നാൽ ഈ കാപ്പി കുടി പിന്നീട് ഉറക്കം തന്നെ ഇല്ലാതാക്കും. ഈ ഉറക്ക കുറവ് ശരീരത്തിന്റെ തന്നെ താളം തെറ്റിക്കും. രക്തസമ്മർദം കൂടാനും കാപ്പി ഒരു കാരണമാകും.കാൻസറിനേയും ഡയബറ്റീസിനേയും അകറ്റി നിർത്തുന്ന കാപ്പിയെ വിശ്വസിക്കരുത്. ഹൃദയാഘാതം, പക്ഷാഘാതം, ഇവയെല്ലാം വരുന്നതിന്റെ മുഖ്യ കാരണം കാപ്പിയാണ്. മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും പറ്റാതെ മറിയിരിക്കുകയാണ് കാപ്പി. ഇതിനാൽ ആരോഗ്യപരമായ ജീവിതത്തിന് കാപ്പികുടി കുറയ്‌ക്കുന്നതാണ് നല്ലത്

Readers Comment

Add a Comment