Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പലഹാരങ്ങളോ, ഇറച്ചിയോ ഒക്കെ ഡീപ് ഫ്രൈ ചെയ്യുമ്പോൾ ബാക്കി വരുന്ന എണ്ണ പലരും ഒഴിവാക്കാറില്ല. ഇത് എടുത്തുവച്ച് വീണ്ടുമുപയോഗിക്കുകയാണ് പതിവ്. എന്നാൽ ഈ ശീലം ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ഡോക്ടർമാർ ഉപദേശിക്കുന്നത്. ചെറിയ കളിയല്ല, അണുബാധ മുതൽ ക്യാൻസർ വരെയുള്ള രോഗങ്ങൾക്കാണ് ഈ ശീലം ഇടയാക്കുക.
പഴകിയ എണ്ണ ഉപയോഗിക്കുന്നത് വയറ് എളുപ്പത്തിൽ അസ്വസ്ഥമാക്കുകയും, ദഹനപ്രശ്‌നങ്ങളുണ്ടാക്കുകയും വയറ്റിൽ കൂടുതൽ ഗ്യാസ് ഉണ്ടാകാൻ ഇടയാക്കുകയും ചെയ്യും. ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾക്കും ഒരുപക്ഷേ ഇത് കാരണമായേക്കും. ചീത്ത കൊഴുപ്പ് ശരീരത്തിൽ അടിയാനും, ഇതുവഴി ഹൃദയധമനികളിൽ ബ്ലോക്ക് ഉണ്ടാകാനുമുള്ള സാധ്യതകളും കൂടുതലാണ്.
ഇതിനെല്ലാം പുറമെ, തലച്ചോറിലെ കോശങ്ങളെയും ഇത് ബാധിച്ചേക്കാം. അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ മറവിരോഗങ്ങളിലേക്കും ഈ ശീലം നമ്മെ എത്തിച്ചേക്കാം.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും സാധാരണ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ലിറ്ററ് കണക്കിന് എണ്ണ ഇത്തരത്തിൽ ഒഴിവാക്കുകയെന്നത് സാധ്യമായ സംഗതിയല്ല. അപ്പോൾ പിന്നെ കർശനമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ മനസ്സിൽ വച്ച്, സൂക്ഷിച്ച് ഉപയോഗിക്കുക.
സൂക്ഷിക്കേണ്ട കാര്യങ്ങൾ…കഴിവതും രണ്ടിലധികം തവണ ഉപയോഗിച്ച എണ്ണ ഉപയോഗിക്കാതിരിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത് കൂടുതൽ അപകടസാധ്യതകൾ ഉണ്ടാക്കിയേക്കും.
ഒരുപാട് നേരം അടുപ്പിൽ വച്ച് തിളപ്പിച്ച എണ്ണ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. ഇത് വീണ്ടും ചൂടാക്കി പാചകത്തിന് ഉപയോഗിക്കുന്നത് വലിയ തോതിലുള്ള അപകടങ്ങളുണ്ടാക്കിയേക്കും.
ഒരിക്കൽ ഉപയോഗിച്ച എണ്ണ എടുത്തുവയ്ക്കുമ്പോൾ അത് നന്നായി ചൂടാറിക്കഴിഞ്ഞ്, അരിച്ച ശേഷം അടച്ചുറപ്പുള്ള ചില്ല് പാത്രത്തിലോ മറ്റോ സൂക്ഷിക്കണം. എണ്ണയിൽ ബാക്കി കിടക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ടാക്കിയേക്കാവുന്ന അപടകങ്ങൾ ഒഴിവാക്കാനാണിത്.
എണ്ണ വീണ്ടും ഉപയോഗിക്കുമ്പോൾ അതിന്റെ കട്ടിയും നിറവും പരിശോധിക്കുക. നല്ല രീതിയിൽ ഇരുണ്ട നിറമായ എണ്ണയാണെങ്കിൽ അത് ഉപയോഗിക്കാതിരിക്കുകയാണ് ഏറ്റവും നല്ലത്. അതുപോലെ തന്നെ നന്നായി കട്ടിയായിരിക്കുന്നുണ്ടെങ്കിലും ഒഴിവാക്കേണ്ടതാണ്.എണ്ണ വീണ്ടും ചൂടാക്കുമ്പോൾ അമിതമായി പുകയുന്നുണ്ടെങ്കിൽ അപകടമാണെന്ന് മനസ്സിലാക്കുക. ഇതിൽ എച്ച്.എൻ.ഇ എന്ന വിഷമയമുള്ള പദാർത്ഥത്തിന്റെ അളവ് വലിയ തോതിലുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പല രോഗങ്ങൾക്കും ഇത് കാരണമായേക്കും.
32.82°C








