Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:28 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വൈനും ചീസുമെല്ലാം ക്രിസ്മസ് കാലത്തിന്റെ സ്‌പെഷ്യൽ' ചേരുവകളാണെന്ന് നമുക്കറിയാം. ഈ ആഘോഷത്തിനിടെ എല്ലാം അമിതമായി കഴിച്ച് ആരോഗ്യം പ്രശ്‌നത്തിലാക്കരുതെന്ന് പലരും ഉപദേശിച്ച് കേൾക്കാറുണ്ട്.  എന്നാൽ, മിതമായ അളവിലാണെങ്കിൽ ഇതെല്ലാം ധൈര്യമായി കഴിക്കാം എന്നാണ് അടുത്തിടെ പുറത്തുവന്നിരിക്കുന്നൊരു പഠന റിപ്പോർട്ട് പറയുന്നത്. വൈൻ, ആൽക്കഹോൾ ചേർത്തതും ചേർക്കാത്തതും ഉണ്ട്. രണ്ടായാലും മിതമായ അളവിലാണെങ്കിൽ അതിന് ചില ഗുണങ്ങളും ഉണ്ടെന്നാണ് പഠന റിപ്പോർട്ട് അവകാശപ്പെടുന്നത്. ഇതുതന്നെ ചീസിന്റെ കാര്യത്തിലും ബാധകമാണത്രേ.ജേണൽ ഓഫ് അൽഷിമേഴ്‌സ് ഡിസീസ്' എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് UK യിൽ നിന്നുള്ള ഗവേഷകർ നടത്തിയ പഠനത്തിന്റെ വിശദാംശങ്ങൾ വന്നിട്ടുള്ളത്. മിതമായ അളവിൽ വൈനും ചീസും കഴിക്കുന്നത് മറവിരോഗത്തെ ചെറുക്കാൻ സഹായിക്കുമെന്നാണ് ഇവർ വാദിക്കുന്നത്.

പത്ത് വർഷത്തോളമായി 1500 പേരിൽ നടത്തിവന്നിരുന്ന പഠനത്തിന്റെ അവസാനഘട്ട നിരീക്ഷണമാണിതത്രേ. ഏതായാലും ക്രിസ്മസിനോടനുബന്ധിച്ച് തന്നെ ഈ റിപ്പോർട്ട് പുറത്തുവന്നത് തീർത്തും ആകസ്മികമാണ്. അതേസമയം പരിധി വിട്ട് വൈനും ചീസും കഴിച്ച് ആരോഗ്യപ്രശ്‌നങ്ങളുണ്ടായാൽ അത് തങ്ങളുടെ 'കേക്ക് പീസ്' ആയിരിക്കില്ലെന്നും ഗവേഷകർ പ്രത്യേകം ഓർമ്മിപ്പിക്കുന്നുണ്ട്. ഈ വിഷയത്തിൽ ഇനിയും കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.

Readers Comment

Add a Comment