Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സൗന്ദര്യം എന്നു പറയുന്നത് കാണുന്നവരുടെ കണ്ണിലാണെന്നു പറയും. സൗന്ദര്യത്തിനു പ്രകൃതി ദത്ത വഴികൾ പരീക്ഷിയ്ക്കുന്നതാണ് കൂടുതൽ നല്ലത്. യാതൊരു ദോഷവും വരുത്താത്ത പ്രകൃതി ദത്ത വഴികൾ പലതുമുണ്ട്. പണ്ടു കാലം മുതൽ നമ്മുടെ മുതുമുത്തശ്ശിമാർ വരെ പരിക്ഷിച്ചു പോരുന്ന വഴികൾ. ഇത്തരം സൗന്ദര്യ സംരക്ഷണ വഴികളിൽ പെട്ട ഒന്നാണ് ചെറുപയറും തൈരും. പണ്ടു കാലത്ത് കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ ഉപയോഗിച്ചിരുന്ന സൗന്ദര്യ സംരക്ഷണ വഴിയാണിത്. സോപ്പിനു പകരം ഉപയോഗിച്ചിരുന്ന ഒന്ന്. തൈരും സൗന്ദര്യത്തിന് ഏറെ നല്ലതാണ്. ചർമത്തിന് ഈർപ്പം നൽകാനും നിറം നൽകാനുമെല്ലാം ഏറെ ഗുണകരമാണിത്. തൈരും ചെറുപയർ പൊടിയും കലർത്തി നിങ്ങൾ അൽപനാൾ മുഖത്തു തേച്ചു നോക്കൂ, പല സൗന്ദര്യ ഗുണങ്ങളും ലഭിയ്ക്കുന്ന കൂട്ടാണിത്.
മുഖത്തെ മൃതകോശങ്ങൾ അകറ്റി മുഖത്തിനു നിറം നൽകാനുള്ള എളുപ്പ വഴിയാണിത്. നല്ലൊരു സ്‌ക്രബറിന്റെ ഗുണം നൽകുന്ന ഒന്നാണ് ചെറുപയർ പൊടി. . തൈരും ചർമ കോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി ചർമ കോശങ്ങൾക്കു തിളക്കം നൽകുന്ന ഒന്നു തന്നെയാണ്. തൈരും ചെറുപയറും ചേർന്നാൽ മുഖത്തിന് തിളക്കവും മൃദുത്വവുമെല്ലാം വരും.
വരണ്ട ചർമത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ചെറുപയറും തൈരും. തൈര് ചർമ കോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി ചർമത്തിന് ഈർപ്പം നൽകാൻ ഏറെ നല്ലതാണ്. ഇത് ചർമത്തിന്റെ വരണ്ട സ്വാഭാവം നീക്കം. ഇവ രണ്ടും ചേരുമ്പോൾ ഗുണം ഇരട്ടിയ്ക്കുകയും ചെയ്യും. പാലിൽ ചെറുപയർ പൊടി കലർത്തി തേയ്ക്കുന്നതും നല്ലതു തന്നെയാണ്.
മുഖത്തിനു നിറം വർദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് തൈരും ചെറുപയർ പൊടിയും കലർത്തിയ മിശ്രിതം. ഇതിനു നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ട് നൽകാനാകും. ഇതാണ് മുഖത്തിനു നിറം നൽകുന്നത്. മുഖത്തിന് നല്ലൊരു ഫെയർനസ് പായ്ക്കാണ് തൈരും ചെറുപയർ പൊടിയുമെന്നു പറയാം. ഇതിൽ ഒരു നുള്ളു മഞ്ഞൾ കൂടി ഇടുന്നത് ഗുണം നൽകും.
32.82°C








