Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:04 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 58 %
  • Wind: 3.07 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ചോളം. ചോളത്തിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. പഞ്ചാബ്, ഹരിയാന, ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലാണ് ചോളം പ്രധാനമായി കൃഷി ചെയ്യുന്നത്. ചോളത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മലബന്ധം തടയുകയും ദഹനം കാര്യക്ഷമമാക്കുകയും ചെയ്യും. 

പ്രമേഹരോ​ഗികൾ ദിവസവും അൽപം ചോളം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിന്റെ മഞ്ഞ വിത്തുകളിൽ ധാരാളം അരിറ്റനോയിഡുകൾ അടങ്ങിയിരിക്കുന്നു. ഇത് കാഴ്ച്ചക്കുറവിനുള്ള സാധ്യതകൾ ഇല്ലാതാക്കുന്നു. ഗർഭിണികൾ ചോളം കഴിക്കുന്നത് കുഞ്ഞിന് ഭാരം കൂടാൻ നല്ലതാണ്. കൂടാതെ, പ്രതിരോധശേഷി കൂട്ടാനും വളരെ നല്ലതാണ് .

ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാൻ ചോളം ഉത്തമമാണ്. അനീമിയ തടയാനുള്ള ഏറ്റവും നല്ല ഭക്ഷണമാണ് ചോളം. ആന്റിഒാക്സിഡന്റ് ധാരാളം അടങ്ങിയ ഭക്ഷണമാണ് ചോളം. അത് കൊണ്ട് ക്യാൻസർ രോ​ഗം വരാതിരിക്കാൻ സഹായിക്കും. ചോളം നല്ല പോലെ വേവിച്ചെടുത്ത ശേഷം വെളിച്ചെണ്ണ ചേർത്ത് കഴിച്ചാൽ തടി കുറയാൻ ഉത്തമമാണ്. ചോളത്തിൽ വിറ്റാമിൻ ബി ധാരാളം അടങ്ങിയിട്ടുണ്ട്. അത്കൊണ്ട് തന്നെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വളരെ നല്ലതാണ്.

Readers Comment

Add a Comment