Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് . കുട്ടി മടുപ്പു കാണിക്കാതിരിക്കാന്‍ ആഹാരത്തിന്റെ നിറം, രുചി, മണം, രൂപം എന്നിവയില്‍ വൈവിധ്യം നിലനിര്‍ത്തണം. ഓരോ ദിവസവും ഓരോ വിഭവങ്ങള്‍ തയാറാക്കാന്‍ ശ്രദ്ധിക്കുക. കുട്ടികളുടെ ഇഷ്‌ടം കൂടി മനസിലാക്കി ആരോഗ്യകരമായ ഭക്ഷണം നല്‍കുന്നതിലാണ് അമ്മയുടെ വിജയം . അവധിക്കാല ആഘോഷങ്ങള്‍ക്ക് ഉഗ്രന്‍ രുചിയുടെ ഇഷ്‌ട വിഭവങ്ങളുമുണ്ടെങ്കിലോ. വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് വേണ്ടത് ആരോഗ്യകരമായ ഭക്ഷണമാണ്.
പോഷകസമൃദ്ധവും സമീകൃതവുമായ ആഹാരം വേണം അവര്‍ക്കു നല്‍കാന്‍. ഈ കാലത്ത് കൂടുതല്‍ ഊര്‍ജ്‌ജവും, കൂടുതല്‍ പ്രോട്ടീനും, മറ്റു പോഷകങ്ങളും വേണം. രുചിക്കു പുറകേ പോകാതെ പോഷകമൂല്യമുള്ള ഭക്ഷണങ്ങള്‍ വേണം അവര്‍ക്കു കൊടുക്കാന്‍.
സേമിയ വിത്ത് ഡ്രൈ ഫ്രൂട്‌സ്
1.സേമിയ - 3 ടേബിള്‍ സ്‌പൂണ്‍
2. പഞ്ചസാര - 3 ടേബിള്‍ സ്‌പൂണ്‍
3. വെള്ളം - നാലര കപ്പ്
4. ഏലയ്‌ക്ക പൊടിച്ചത് - ഒരു നുള്ള്
5. നെയ്യ് - 1 വലിയ സ്‌പൂണ്‍
6. ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ്, ഈന്തപ്പഴം ചെറുതായി നുറുക്കിയത് - 3 ടീസ്‌പൂണ്‍
തയാറാക്കുന്ന വിധം
നെയ്യ് ചൂടാക്കി സേമിയ ഗോള്‍ഡന്‍ ബ്രണ്‍ നിറമാകുന്നത് വരെ വറുക്കുക. അതിനുശേഷം വെള്ളം ചേര്‍ത്ത് ചെറുതീയില്‍ സേമിയ വേവിക്കുക. വെന്തശേഷം പഞ്ചസാര ചേര്‍ത്തിളക്കുക. ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ്, ഈന്തപ്പഴം എന്നിവ ചേര്‍ത്ത് വാങ്ങുക.
32.82°C








