Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പഴവർഗ്ഗങ്ങൾ എല്ലാം തന്നെ ആരോഗ്യത്തിന് ഗുണകരമാണ്. എന്നാൽ ഒരുപിടി മുന്നിൽ നിൽക്കുന്നത് എന്തുകൊണ്ടും മാതളം തന്നെയാണ്. ഔഷധ ഗുണങ്ങളും ആരോഗ്യ ഗുണങ്ങളും ഏറ്റവും കൂടുതലുള്ളത് മാതളത്തിലാണ്. മറ്റ് ഫലങ്ങളേക്കാൾ കൂടുതൽ ആന്റിഓക്‌സിഡന്റ് മാതള ജ്യൂസിൽ ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഇത് ദിവസവും കുടിക്കുന്നത് നല്ലതാണ്. ആരോഗ്യകരമായ പല പ്രശ്‌നങ്ങളും ഇതിലൂടെ മാറും. രക്‌തം വർദ്ധിപ്പിക്കാൻ ഏറ്റവും ഉചിതമായ മാതളത്തിൽ റെഡ് വൈൻ, ഗ്രീൻ ടീ തുടങ്ങിയവയിൽ ഉള്ളതിനേക്കാൾ മൂന്നിരട്ടി ആന്റിഓക്‌സിഡന്റുകളാണുള്ളത്.ദിവസവും ശരീരത്തിന് ആവശ്യമായ ജീവകം സിയുടെ നാൽപ്പതു ശതമാനത്തോളം മാതളജ്യൂസിന് തരാനാകും.
പ്രോസ്റ്റേറ്റ് അർബുദ കോശങ്ങളുടെ വളർച്ച തടയാൻ മാതള ജ്യൂസിനു കഴിയും എന്നാണ് വിധഗ്‌ദർ പറയുന്നത്.മാതള ജ്യൂസിലെ നിരോക്സീകാരികൾ ഫ്രീ റാഡിക്കലുകളുടെ പ്രവർത്തനം തടയാൻ സഹായിക്കുന്നു.ക്രോൺസ് ഡിസീസ്, അൾസർ, ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് മുതലായവ ഉള്ളവർക്ക് മാതള ജ്യൂസ് പ്രയോജനകരമാണ്.മാതള ജ്യൂസിൽ അടങ്ങിയ പോളിഫിനോളുകൾ നാഡികളെ സംരക്ഷിക്കാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ഓർമശക്തി മെച്ചപ്പെടുത്താൻ ഇതു സഹായിക്കുന്നു. അൽഷിമേഴ്സിൽ നിന്ന് സംരക്ഷണമേകാനും മാതള ജ്യൂസ് സഹായിക്കുന്നു.
32.82°C








