Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:04 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 58 %
  • Wind: 3.07 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സൗന്ദര്യ വർധക  വസ്തുവായും, രോഗമുക്തി നേടാനുള്ള ഔഷധമായും പ്രാചീന കാലം മുതൽ ഉപയോഗിച്ചു വരുന്ന ഒരു ഫലമാണ് പപ്പായ. കേവലം ഫലമെന്നതിലുപരി ചെടിയുടെ വിവിധ ഭാഗങ്ങളും അമൂല്യമായി  കരുതേണ്ട വയാണ് .ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും ,മലബന്ധ സംബന്ധമായ പ്രശ്നങ്ങൾക്കും ,തീപ്പൊള്ളലേറ്റതിന്റെ വ്രണങ്ങൾ ശമിക്കുന്നതിനും പപ്പായ അത്യുതമമാണ്. എന്നാൽ ! നമ്മുടെ വീട്ടുവളപ്പിൽ നിന്ന് പപ്പായ അപ്രത്യക്ഷമായത് കുറച്ചുകാലങ്ങൾക്ക് മുൻമ്പാണെങ്കിലും,ഒഴിവാക്കിയതിന്റെ പതിന്മടങ്ങ് രാജകീയമായാണ് പപ്പായയുടെ രണ്ടാം വരവും.

മണവും മധുരവും വെണ്ണപോലെ സ്ഥിരതയും ഒത്തിണങ്ങിയ പപ്പായയെ മാലാഖമാരുടെ ഫലം എന്ന് ക്രിസ്റ്റഫർ കൊളംബസ് വിളിച്ചതിൽ അത്ഭുതപ്പെടാനില്ല. അധികം സംരക്ഷണം നൽകിയില്ലെങ്കിലും അധികമായി ഫലം നൽകുന്ന ഒരു വിളയാണ് പപ്പായ.പ്രത്യേക സീസണായല്ലാതെ വർഷം മുഴുവൻ പപ്പായ ഫലം നൽകും.

വിറ്റാമിൻ സിയാണ് പപ്പായയിൽ മുഖ്യമായി അടങ്ങിയിരിക്കുന്നത്. ഒപ്പം വിറ്റാമിൻ എ, ഇ, കെ, ബി എന്നിവയും അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബർ, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, കോപ്പർ, എന്നീ ധാതുക്കളും ധാരാളം മിനറൽസും ഈ ഫലത്തിൽ അടങ്ങിയിട്ടുണ്ട്. നല്ല മണവും സ്വാദും നൽകുന്നതിനോടൊപ്പം പഴുത്ത് പാകമായ പപ്പായ ചർമ സൗന്ദര്യത്തിനും ഉപയോഗിക്കുന്നു.പോഷക സമൃദ്ധമായ പപ്പായ രക്തചംക്രമണ വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുകയും വൻകുടലിലെ കാൻസറിനെ തടയുകയും ചെയ്യുന്നു. പപ്പായയിലടങ്ങിയിരിക്കുന്ന അസെറ്റോജെനിൻ എന്ന ഘടകമാണ് ഡെങ്കിപ്പനി, ക്യാൻസർ ,മലേറിയ എന്നീ രോഗങ്ങളെ  പ്രതിരോധിക്കുന്നു.

ആർട്ടീരിയോസ്‌ക്‌ളീറോസിസ്‌, പ്രമേഹം, ഹൃദ്രോഗം, കൊളസ്‌ട്രോൾ എന്നിവയെ നിയന്ത്രിക്കാൻ പപ്പായ എന്ന ഫലത്തിന് കഴിയും.

കപ്പളങ്ങ, കർമൂസ, ഓമക്കാ എന്നീ പലപേരുകളിലും അറിയപ്പെടുന്ന പപ്പായ പോഷക മൂല്യങ്ങളുടെയും സ്വാദിന്റെയും കാര്യത്തിൽ ഒട്ടും പിറകിലല്ല. ഇതിലടങ്ങിയിട്ടുള്ള ജീവകം റിബോഫ്‌ളാവിൻ, അസ്‌കോർബിക്ക് ആസിഡ് എന്നിവയുടെ കാര്യത്തിൽ മാമ്പഴത്തിനെയും വാഴപ്പഴത്തിനെയും  പിന്തള്ളും. പഴുത്ത പപ്പായയുടെ ഉപയോഗം കരളിൻറെയും പ്ലീഹയുടെയും വീക്കത്തെ ശമിപ്പിക്കുന്നു.

 

 

Readers Comment

Add a Comment