Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:29 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആരോഗ്യകരമായ ഭക്ഷണത്തിൽ പെട്ട ഒന്നാണ് ഓട്‌സ് എന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട. കൊച്ചു കുഞ്ഞുങ്ങൾ മുതൽ പ്രായമായവർക്കു വരെ ഏതു രോഗാവസ്ഥയിലും രണ്ടാമതൊന്ന് ആലോചിയ്ക്കാതെ കഴിയ്ക്കാവുന്ന ഒരു ഭക്ഷണ വസ്തുവാണിത്. വൈറ്റമിനുകളുടേയും പോഷകങ്ങളുടേയുമെല്ലാം കലവറ. ധാരാളം നാരുകളടങ്ങിയ ഇതു പ്രമേഹം മുതൽ കൊളസ്‌ട്രോൾ വരെ കുറയ്ക്കാൻ ഏറെ നല്ലതാണ്.ഇതിൽ മാംഗനീസ്, ഫോസ്ഫറസ്, മഗ്നീഷ്യം, കോപ്പർ, അയേൺ, സിങ്ക്, ഫോളേറ്റ് , വൈറ്റമിൻ ബി1, ബി5 തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുമുണ്ട്. കാൽസ്യം, പൊട്ടാസ്യം, വൈറ്റമിൻ ബി6, വൈറ്റമിൻ ബി3 എന്നീ ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ടൈപ്പ് 2 ഡയബെറ്റിസിനുള്ള നല്ലൊരു പരിഹാരമാണ് ഓട്‌സ്.

തടി കുറയ്ക്കാൻ സഹായിക്കുന്ന നല്ലൊന്നാന്തരം ഭക്ഷണ വസ്തു കൂടിയാണിത്. ദഹന പ്രക്രിയ ശക്തിപ്പെടുത്താൻ സഹായിക്കുന്ന, ധാരാളം നാരുകൾ അടങ്ങിയ, കൊഴുപ്പു കുറഞ്ഞ, പഞ്ചസാരയുടെ അളവില്ലാത്ത ഇതിന്റെ ഗുണങ്ങൾ തന്നെയാണ് ഏറെ ഫലപ്രദം. എന്നാൽ തടി കുറയ്ക്കാനും ഓട്‌സ് ചില പ്രത്യേക രീതികളിൽ, പ്രത്യേക സമയത്തു കഴിയ്ക്കുന്നതു ഗുണം നൽകും.സാധാരണ പ്രാതലിന് അല്ലെങ്കിൽ അത്താഴത്തിന് ഓട്‌സ് കഴിയ്ക്കുന്നവരുണ്ട്. ഇത് ദോശ, ഇഡ്ഢലി തുടങ്ങിയ പല രൂപത്തിലും കഴിയ്ക്കുന്നവരുമുണ്ട്. ധാരാളം പാലും പഞ്ചസാരയുമിട്ടു കഴിയ്ക്കുന്നവരുണ്ട്.തടി കുറയ്ക്കാൻ ഓട്‌സ് ഫലപ്രദമാകുന്നത് രാവിലെ 11 മണിയ്ക്കു കഴിക്കുമ്പോഴാണ് . അതും കൊഴുപ്പു കുറഞ്ഞ പാലിലോ വെള്ളത്തിലോ കുറുക്കി ലേശം ഉപ്പു ചേർത്തു കഴിക്കുമ്പോൾ .അതായത് ഉച്ച  ഭക്ഷണത്തിനും പ്രാതലിനും ഇടയിലുള്ള ഇടവേളയിൽ കഴിക്കുന്നത് ഫലപ്രദം 

ഇതിലെ നാരുകൾ ദഹിയ്ക്കുവാൻ സമയമെടുക്കും. ഇതു കൊണ്ടു തന്നെ ഉച്ചഭക്ഷണം അമിതമായി കഴിയ്ക്കുന്നത് ഒഴിവാക്കാൻ സാധിയ്ക്കും. ഇതിൽ ധാരാളം പ്രോട്ടീനുകളുമുണ്ട്. പ്രോട്ടീൻ തടി കുറയ്ക്കാൻ ഏറെ അത്യാവശ്യം വേണ്ട ഒന്നാണ്. ധാരാളം ബീറ്റാഗ്ലൂക്കോൺ അടങ്ങിയിരിയ്ക്കുന്ന ഒന്നു കൂടിയാണ് ഓട്‌സ്. തടി കുറയ്ക്കാൻ ഇത സഹായിക്കുന്നതിന്റെ പ്രധാനപ്പെട്ട ഒരു കാരണവും ഇതു തന്നെയാണ്. ബീറ്റാ ഗ്ലൂക്കോൺ ശരീരത്തിന്റെ ബിഎംഐ, അതായത് ബോഡി മാസ് ഇൻഡെക്‌സ് നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്ന ഒന്നാണ്.ഓട്‌സ് നല്ലപോലെ വേവിച്ചു വേണം, കഴിയ്ക്കാൻ. ഇല്ലെങ്കിൽ ഇത് ദഹനപ്രശ്‌നങ്ങളുണ്ടാക്കും. മാത്രമല്ല, വിചാരിച്ച ആരോഗ്യഗുണം ലഭിയ്ക്കുകയുമില്ല. ഇത് പശിമയുള്ള ധാന്യമായതു തന്നെയാണ് കാരണം.

Readers Comment

Add a Comment