Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പാവയ്ക്ക കഴിക്കാൻ ഇഷ്ടമുളളവർ വളരെ കുറവാണ്. പാവയ്ക്ക കയ്പ്പുളളതുകൊണ്ടാകാം പലർക്കും കഴിക്കാൻ ഇഷ്ടമല്ല. എന്നാൽ ഈ പാവയ്ക്കയുടെ ഗുണങ്ങളറിഞ്ഞാൽ നിങ്ങൾ ഇത് കഴിച്ചുപോകും. പാവയ്ക്കയുടെ നിങ്ങൾക്ക് ഗുണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.ജീവകം ബി1, ബി2, ബി3 ജീവകം സി, മഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകൾ, കാൽസ്യം എന്നിവയും പാവയ്ക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പാവയ്ക്ക ജ്യൂസായും തോരനായും ദിവസവും കഴിക്കണമെന്ന് പറയുന്നതിൻറെ കാരണങ്ങൾ ഇവയാണ്.
പ്രമേഹ രോഗികൾ പാവയ്ക്ക ധാരാളം കഴിക്കുന്നത് നല്ലതാണ്. പാവയ്ക്കയിൽ ഇൻസുലിൻ പോലുള്ള പോളിപെപ്റ്റൈഡ് പി എന്ന പ്രോട്ടീൻ ഉണ്ട്. ഇതാണ് ഇൻസുലിൻറെ പ്രവർത്തനത്തെ അനുകരിക്കുകയും പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുകയും ചെയ്യുന്നത്.പാവയ്ക്കയിലുളള ആൻറി മൈക്രോബിയൽ, ആൻറി ഓക്സിഡൻറ് ഗുണങ്ങൾ രക്തം ശുദ്ധമാക്കാൻ സഹായിക്കും. പാവയ്ക്ക ദിവസവും കഴിക്കുന്നത് ചർമ്മ രോഗങ്ങൾക്കും നല്ലതാണ്.സോറിയാസിസ് രോഗത്തിന് പാവയ്ക്ക കഴിക്കുന്നത് നല്ലതാണെന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്നു. അർബുദ കോശങ്ങളുടെ വളർച്ച തടയാനും പാവയ്ക്കയ്ക്കു കഴിവുണ്ട്.ജീവകം സിയുടെ കലവറയാണ് പാവയ്ക്ക. ഇത് രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു.പാവയ്ക്ക ജ്യൂസിൻറെ ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ രക്തത്തിലെ കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കുന്നു. കൊളസ്ട്രോൾ രോഗികൾ പാവയ്ക്ക നന്നായി കഴിക്കാൻ ഡോക്ടർമാരും നിർദ്ദേശിക്കാറുണ്ട്.അർബുദ രോഗികൾ പാവയ്ക്ക കഴിക്കുന്നത് വളരെ നല്ലതാണ്. അർബുദ കോശങ്ങൾ ഇരട്ടിക്കുന്നത് തടയാൻ ഇവയ്ക്ക് കഴിയും.മുഖക്കുരു മാറാൻ സഹായിക്കുന്ന ഒന്നുകൂടിയാണ് പാവയ്ക്ക. കൂടാതെ ചർമത്തിലെ അണുബാധകൾ അകറ്റാനും പാവയ്ക്ക സഹായിക്കുന്നു.അമിതവണ്ണം പലരുടെയും പ്രധാന പ്രശ്നമാണ്. കൊഴുപ്പിനെ നിയന്ത്രിക്കാൻ പാവയ്ക്കയ്ക്ക് കഴിയും. അതുപോലെ തന്നെ കാലറി വളരെ കുറവാണ് പാവയ്ക്കയിൽ അതിനാൽ പാവയ്ക്ക നിങ്ങളുടെ ഡയറ്റ് തെറ്റിക്കില്ല.
32.82°C








