Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:29 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രകൃതിദത്തമായ മികച്ച ഔഷധങ്ങളിൽ ഒന്നാണ് നാളികേരത്തിന്റെ വെള്ളം. ആന്റി ഓക്സിഡന്റ്സും ധാതുക്കളും എല്ലാം അടങ്ങിയ ഈ വെള്ളം പല രോഗങ്ങളും വേഗത്തിൽ ഭേദമാക്കാനും പല രോഗങ്ങളും ഒഴിവാക്കാനും ഡോക്ടർമാർ വരെ നിർദ്ദേശിക്കുന്ന ഒന്നാണ്. ഏഴു ദിവസം തുടർച്ചയായി കരിക്കിൻ വെള്ളം കുടിക്കുന്നത് ശരീരത്തിൽ ആരോഗ്യകരമായ ഏറെ മാറ്റങ്ങൾ ഉണ്ടാകുന്നതിന് സഹായിക്കും. തൊലിയുടെ തിളക്കം വധിക്കുന്നതു മുതൽ ആന്തരികാവയവങ്ങളുടെ ശുദ്ധീകരണം വരെ ഏഴു ദിവസത്തെ കരിക്കിൻവെള്ളത്തിന്റെ ഉപയോഗത്തിലൂടെ സാധ്യമാകും. 40 50 മില്ലി വരെ കരിക്കിൻ വെള്ളം കഴിക്കുന്നത് ദഹനത്തിനും മറ്റ് കാര്യങ്ങൾക്കും സഹായിക്കുമ്പോൾ ഒരു കപ്പ് വരെ കുടിക്കുന്നത് മുകളിൽ പറഞ്ഞ ഗുണങ്ങൾക്കൊപ്പം ചർമകാന്തി വർധിക്കുന്നതിനും സഹായിക്കുന്നു. വ്യായാമത്തിന്റെ ഗുണങ്ങൾ വേഗത്തിൽ ലഭിക്കാനും ഗർഭിണികൾക്ക് പ്രതിരോധ ശക്തി വർധിപ്പിക്കാനും കരിക്കിൻ വെള്ളം ഉത്തമമാണ്.

മാനസിക സമ്മർദം കുറയും രാവിലെ കരിക്കിൻവെള്ളമോ നാളികേരത്തിന്റെ വെള്ളമോ കുടിക്കുന്നത് ഇലക്ട്രോലൈറ്റുകൾ ധാരാളം ഉള്ളിൽ ചെല്ലുന്നതിന് സഹായിക്കും. ഇത് ശരീരത്തിന്റെ ഉന്മേഷം വീണ്ടെടുക്കും. ഇതുവഴി മനസ്സിന്റെ ഭാരം കുറയുകയും കൂടുതൽ ആയാസരഹിതമായി അനുഭവപ്പെടുകയും ചെയ്യും.
തൈറോയ്ഡിന്റെ കുറവ് തൈറോയ്ഡിന്റെ കുറവ് പരിഹരിക്കാൻ മികച്ചതാണ് കരിക്കിൻ വെള്ളം. തൈറോയ്ഡ് ഹോർമോണുകൾ വർധിപ്പിക്കുന്നതിനും അവയുടെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനും കരിക്കിൻ വെള്ളം സഹായിക്കും.

കിഡ്നി ശുദ്ധീകരിക്കും മൂത്രസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കും. വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്ന സാഹചര്യമുണ്ടെങ്കിൽ അത് 7 ദിവസം കൊണ്ട് ഇല്ലാതാക്കും. ഒപ്പം മൂത്രം കടന്നുപോകുന്ന ധമനികളും ബ്ലാഡറും ശുദ്ധീകരിക്കുന്നതും നാളികേര വെള്ളത്തിന്റെ ഗുണഫലങ്ങളിൽ ഒന്നാണ്.


പ്രതിരോധ ശക്തി വർധിപ്പിക്കും മോണസംബന്ധമായ അസുഖങ്ങൾ മുതൽ ടൈഫോയ്ഡ് പോലുള്ള അസുഖങ്ങൾ വന്ന ശേഷം ശരീരത്തിലുള്ള അണുക്കളെ നശിപ്പിക്കാൻ വരെ കരിക്കിൻ വെള്ളം സഹായിക്കും.
ശരീരഭാരം കുറയ്ക്കും ദഹന സംന്ധമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കും. കരിക്കിൻ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ഫൈബർ ശരീരഭാരം കുറയ്ക്കാനും സഹായിക്കും. വിശപ്പ് കൃത്യമാകാനും അനാവശ്യ കൊഴുപ്പ് ഇല്ലാതാകാനും കരിക്കിൻ വെള്ളം സഹായിക്കും. ഭക്ഷണത്തിലെ നല്ല അംശങ്ങൾ വേഗത്തിൽ ആഗിരണം ചെയ്യുന്നതിനും കരിക്കിൻ വെള്ളം ഗുണകരമാണ്.

Readers Comment

Add a Comment