Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 5:47 am
  • 15th August, 2026
  • Moderate Rain
23.82°C23.82°C
  • Humidity: 94 %
  • Wind: 0.73 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജോലിയുടേയും മാറുന്ന ഭക്ഷണ രീതിയുടേയും ഭാഗമായി പല പല ശാരീരിക പ്രശ്നങ്ങളും എല്ലാവർക്കും ഉണ്ടാകും. ഇരുന്ന് ജോലി ചെയ്യുന്ന ഇന്നത്തെ ടെക്കികളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം എന്നത് കുടവയറ് തന്നെയാണ്. ഏത് സമയവും സിസ്റ്റത്തിന്റെ മുന്നിൽ ഇരുപ്പുറപ്പിച്ച്‌ വ്യായാമം പോലും ഇല്ലാതെ ഇരിക്കുന്നവർക്ക് ഇത് സാധാരണമാണ്. പണ്ട് കാലത്ത് കുടവയർ ഒരു പ്രശ്‌നമായിരുന്നില്ല. എന്നാൽ ഇന്ന് ഏവരെയും അലട്ടുന്ന ഒന്നാണ് കുടവയർ ചാടുന്നത്. ജോലി ചെയ്ത് ക്ഷീണം കാരണം കടുത്ത വ്യായാമങ്ങൾ ഒന്നും തന്നെ ചെയ്യാൻ അവർ കൂട്ടാക്കുകയും ഇല്ല. എന്നാൽ വയർ കുറയ്ക്കാൻ വ്യായാമം അല്ലാതെ ഒരു എളുപ്പ വഴിയുണ്ട്.

എന്താണെന്നല്ലേ. നെല്ലിക്കയും ഇഞ്ചിയും. അതേ നെല്ലിക്ക അരച്ച്‌ അതിൽ ഇഞ്ചിയുടെ നീരും ചേർത്ത് കഴിച്ചാൽ അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ബെസ്റ്റാണ്.അഞ്ചോ ആറോ നെല്ലിക്ക കുരു കളഞ്ഞ് ഒരു കഷണം ഇഞ്ചി തൊലി കളഞ്ഞ് അരച്ച്‌ ഇത് ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ കലർത്തിവയ്ക്കുക. രാത്രിയിൽ കലർത്തിവെച്ച്‌ രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഉത്തമം. ഇങ്ങനെ രണ്ടാഴച ചെയ്യുമ്ബോഴേക്കും നിങ്ങൾക്ക് ഫലം അനുഭവിച്ചറിയാനാകും.

Readers Comment

Add a Comment