Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പോഷകങ്ങളുടെ ഒരു കലവറയാണ് ബദാം. ബദാം എണ്ണയ്ക്ക് ആരോഗ്യപരമായ നിരവധി ഗുണങ്ങളുണ്ട്. വൈറ്റമിൻ ഇ, പ്രോട്ടീൻ, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, പൊട്ടാസ്യം, സിങ്ക് തുടങ്ങിയവയും മറ്റ് നിരവധി ധാതുക്കളും വൈറ്റമിനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഇവ ചർമ്മത്തിനും തലമുടിക്കും പൊതുവായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രയോജനം ചെയ്യും.
കയ്പ്പുള്ള ബദാമിൽ നിന്നും മധുരമുള്ള ബദാമിൽ നിന്നും എണ്ണയെടുക്കാറുണ്ട്. കയ്പുള്ള ബദാം കഴിക്കുന്നതിന് അനുയോജ്യമല്ല. ഇതിൽ ഹൈഡ്രജൻ സയനേഡ് എന്ന വിഷപദാർത്ഥം അടങ്ങിയിട്ടുണ്ട്. മധുരമുള്ള ബദാമാണ് സാധാരണയായി നാം കഴിക്കാറുള്ളത്. ഇതിൻറെ എണ്ണയ്ക്കും മധുരവും ബദാം പരിപ്പിൻറെ രുചിയും ഉണ്ടായിരിക്കും.
ആരോഗ്യപരമായ ഗുണങ്ങൾ
പുറമേ പുരട്ടുന്നതിനും മറ്റും രണ്ട് തരത്തിലുള്ള ബദാം എണ്ണകളും ഉപയോഗിക്കാറുണ്ട്. എന്നാൽ, കഴിക്കുന്നതിന് മധുരമുള്ള ബദാമിൻറെ എണ്ണ മാത്രമേ ഉപയോഗിക്കാറുള്ളൂ. ബദാം എണ്ണയുടെ ആരോഗ്യപരമായ ചില ഗുണങ്ങളെ കുറിച്ച് അറിയൂ
ആൻറി ഇൻഫ്ളമേറ്ററി : ബദാം എണ്ണ പുരട്ടുന്നതും കഴിക്കുന്നതും കോശജ്വലനം കുറയ്ക്കുന്നതിനു സഹായിക്കുമെന്ന് പഠനങ്ങളിൽ പറയുന്നു.
പ്രതിരോധശേഷി ഉയർത്തുന്നു: ബദാം എണ്ണ പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്നും സാധാരണ അണുബാധകളിൽ നിന്ന് സംരക്ഷണം നൽകുമെന്നും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.
ദഹനത്തെ സഹായിക്കുന്നു : ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കുകയും മലബന്ധം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഓർമ്മശക്തി വർദ്ധിപ്പിക്കും: ബദാം എണ്ണയിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു. ഇത് നാഡീവ്യൂഹത്തിന്റെ പോഷണത്തിനു സഹായകമാവും.
രക്തസമ്മർദം നിയന്ത്രിക്കുന്നു : രക്തസമ്മർദവും നല്ല കൊളസ്ട്രോളിൻറെ നില നിയന്ത്രിക്കുകയും ചെയ്യുന്നതിലൂടെ ബദാം എണ്ണ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു.
ഗർഭിണികൾക്ക് ഗുണപ്രദം : ഗർഭസ്ഥ ശിശുവിൻറെ വികാസത്തിനു സഹായിക്കുന്ന ഫോളിക് ആസിഡും ബദാം എണ്ണയിൽ അടങ്ങിയിരിക്കുന്നു.
ലാക്സേറ്റീവ് : ഒരു ഗ്ളാസ് വെള്ളത്തിൽ ഒന്നോ രണ്ടോ തുള്ളി ബദാം ഓയിൽ ചേർത്ത് കുടിക്കുന്നത് വയർ ശുചിയാവുന്നതിനും ദഹനവ്യവസ്ഥയ്ക്കും സഹായകമാണ്.
32.82°C








