Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:04 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 58 %
  • Wind: 3.07 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മീൻ പൊരിച്ചത് ഇഷ്ടമില്ലാത്ത മലയാളികളില്ല. എന്നാൽ നല്ല അടിപൊളിയായി മീൻ പൊരിച്ച് കിട്ടുക അത്ര എളുപ്പമല്ല. ചട്ടിയിൽ പറ്റിപ്പിടിക്കാതെ കരിഞ്ഞുപോകാതെ എന്നാൽ നന്നായി മൊരിഞ്ഞുതന്നെ കിട്ടണം പൊരിച്ച മീൻ അല്ലേ… എന്നാൽ ഇനി മുതൽ മീൻ പൊരിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. പൊടിക്കൈകൾ താഴെ പറയുന്നു

1. മീൻ പൊരിയ്ക്കുമ്പോൾ അടിയിൽ പിടിക്കാതിരിക്കാൻ എണ്ണയിൽ കുറച്ച് മൈദ വിതറുക. ഇത് മീൻ പാത്രത്തിൽ ഒട്ടിപ്പിടിക്കില്ലെന്ന് മാത്രമല്ല കരിഞ്ഞുപോകുകയും ഇല്ല. മൈദയുടെ അളവ് പക്ഷെ കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൂടിപോയാൽ മീൻ വറുത്തത് പിന്നെ ഒന്നിനും കൊള്ളില്ല.

2.മീൻ മസാല തയ്യാറാക്കുമ്പോൾ അൽപ്പം ചെറുനാരങ്ങാ കൂടി ചേർക്കണം. മസാല തേച്ച മീൻ ഒരു മണിക്കൂറെങ്കിലും വെച്ച ശേഷമേ പാകം ചെയ്യാവൂ. എന്നാൽ സ്വാദ് കൂടുന്നതിനൊപ്പം മീൻ കരിയാതിരിക്കുകയും ചെയ്യും.
3. മീൻ പാകം ചെയ്യുന്ന ചട്ടിയിൽ എണ്ണ ഒഴിച്ച് അൽപ്പം കറിവേപ്പിലയിട്ട ശേഷം മീൻ പൊരിച്ചാൽ അടിയിൽ പിടിക്കുകയോ പൊടിഞ്ഞുപോകുകയോ ഇല്ല.

4.എണ്ണയിൽ കോവയ്ക്ക മുറിച്ചിട്ട ശേഷം മീൻ വറുക്കാം. ഇത് പൊരിച്ച മീനിന്റെ സ്വാദും വർധിപ്പിക്കും.

5.മസാല പുരട്ടി ഫ്രിഡ്ജിൽ വെച്ചാൽ എളുപ്പം മീനിൽ എരിവും പുളിയും ഉപ്പുമൊക്കെ പിടിക്കും. കൂടാതെ മീൻ പൊടിയാതെ കിട്ടുകയും ചെയ്യും.

Readers Comment

Add a Comment