Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:01 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 54 %
  • Wind: 2.06 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്നത്തെ കാലത്തെ പുരുഷൻമാരെ പലപ്പോഴും അലട്ടുന്ന ഒന്നാണ് ആരോഗ്യമില്ലാത്ത ശരീരവും ആരോഗ്യകുറവും .എന്നാൽ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് ഇനി അൽപം കല്ലുമ്മക്കായ കഴിച്ച് നോക്കൂ. എത്ര വല്ല്യ ആരോഗ്യ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കല്ലുമ്മക്കായ.വളരെ രുചികരമായ ഒരു വിഭവമാണ് കല്ലുമ്മക്കായ. അതുപോലെതന്നെ ഗുണത്തിലും. ആരോഗ്യത്തിന് പല വിധത്തിൽ ഗുണം നൽകുന്ന ഒന്നാണ് കല്ലുമ്മക്കായ. ഇതിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്.

കൊഴുപ്പ് കുറഞ്ഞതും കലോറി കുറഞ്ഞതുമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കുന്നവരാണ് എല്ലാവരും. കല്ലുമ്മക്കായ കഴിക്കുന്നതിലൂടെ ഇത് ശരീരത്തിലെ അമിത കൊഴുപ്പും കലോറിയും കുറക്കുന്നു.

കല്ലുമ്മക്കായയിൽ 18 ഗ്രാമിലധികം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പാൽ ഒരു ഗ്ലാസ്സ് കുടിക്കുന്നതിനേക്കാൾ ഗുണമാണ് അൽപം കല്ലുമ്മക്കായ കഴിക്കുന്നത്. ഒപ്പം അമിനോ ആസിഡ് കൊണ്ടും സമ്പുഷ്മാണ് കല്ലുമ്മക്കായ. അത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്.

ആരോഗ്യമുള്ള ഹൃദയത്തിനും കല്ലുമ്മക്കായ ഉത്തമമാണ്. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ആരോഗ്യമുള്ള ഹൃദയത്തിന് സഹായിക്കുന്നു. ഇത് ഏത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിനും കേമനാണ്.നല്ല ഉറച്ച മസിലിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് കല്ലുമ്മക്കായ. പുരുഷൻമാർ സ്ഥിരമായി ഇത് കഴിക്കുന്നത് വളരെ നല്ലതാണ്.

ആർത്രൈറ്റിസ് കൊണ്ട് വലയുന്നവർക്ക് പരിഹാരം കാണുന്നതിന് ഒരു നല്ല ഭക്ഷണമാണ് കല്ലുമ്മക്കായ. അതുപോലെതന്നെ സന്ധിവേദന, പേശീവേദന എന്നീ അവസ്ഥകൾക്കെല്ലാം പരിഹാരം കാണുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും നല്ലതാണ് കല്ലുമ്മക്കായ
എല്ലിനും പല്ലിനും ആരോഗ്യവും കരുത്തും നൽകുന്നതിന് കല്ലുമ്മക്കായ സ്ഥിരമാക്കാവുന്നതാണ്. പല വിധത്തിലുള്ള ദന്ത പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വന്ധ്യത പോലുള്ള പ്രശ്‌നങ്ങൾ, തടി കുറക്കുന്നതിനും കുടവയർ ഒതുക്കുന്നതിനും, ആസ്ത്മ, അനീമിയ എന്നീ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും കല്ലുമ്മക്കായ ഉത്തമമാണ്.

Readers Comment

Add a Comment