Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഡ്രൈ ഫ്രൂട്‌സ് ആരോഗ്യപരമായ ഗുണങ്ങളാൽ ഏറെ മികച്ചതാണ്. ഇതിൽ പെട്ട ഒന്നാണ് ഉണക്കമുന്തിരി. പല ആരോഗ്യഗുണങ്ങളും അടങ്ങിയ ഇത് ഒരുപിടി രോഗങ്ങളെ തടഞ്ഞു നിർത്താനും സഹായിക്കുന്ന ഒന്നാണ്. ദിവസവും ഒരു 6 ഉണക്കമുന്തിരി, ഇതു വെള്ളത്തിൽ കുതിർത്തിയായാൽ ഏറെ നല്ലത്, കഴിയ്ക്കുന്നതു കൊണ്ടുള്ള ഒരു പിടി ഗുണങ്ങളെക്കുറിച്ചറിയൂ .ഹൃദ്രോഗത്തെ പ്രതിരോധിക്കാൻ പതിവായി ഉണക്ക മുന്തിരി കഴിക്കുന്നത് ഹൃദ്രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു. ഉണക്കമുന്തിരി കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാൻ സഹായിക്കുകയും അതുവഴി ഹൃദയധമനീ രോഗങ്ങൾ വരുന്നത് തടയുകയും ചെയ്യും. കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്‌ക്കുന്നത് ഹൃദയത്തിന്റെ മൊത്തം ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും അതുവഴി ഹൃദയാഘാതം, രക്തസമ്മർദ്ദം തുടങ്ങിയ ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്‌ക്കും.
പനിയും മറ്റ് അണുബാധകളും ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുള്ള പോളിഫിനോളിക് ഫൈറ്റോന്യൂട്രയെന്റ് പ്രതിജ്വലനകാരിയായ ആന്റി ഓക്‌സിഡന്റാണ്. ബാക്ടീരിയകളെ പ്രതിരോധിക്കാനുള്ള ശേഷി ഇവയ്‌ക്കുണ്ട് അതിനാൽ പനിവരാനുള്ള സാധ്യത കുറയ്‌ക്കുകയും ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യും. ദിവസവും ഏതാനം ഉണക്കമുന്തിരികൾ കഴിക്കുന്നത് പനിയും മറ്റ് അണുബാധകളും വരുന്നത് തടയും. അർബുദത്തിനും ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുള്ള കാറ്റെചിൻ എന്ന ആന്റി ഓക്‌സിഡന്റ് അർബുദ വളർച്ചയ്‌ക്കും കുടലിലെ അർബുദത്തിനും കാരണമാകുന്ന സ്വതന്ത്ര റാഡിക്കലുകളുടെ പ്രവർത്തനം തടയും. ചുവന്ന രക്താണുക്കൾ ഉണക്കമുന്തരിയിൽ മികച്ച അളവിൽ ഇരുമ്പും ബി കോംപ്ലക്‌സ് വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. അതിനാൽ അനീമിയക്ക് പരിഹാരം നൽകും.
ശരീരഭാരം ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഉണക്കമുന്തിരി മികച്ചതാണ്. ഉണക്കമുന്തരിയിൽ ഗ്ലൂക്കോസിന് പുറമെ ഫ്രക്ടോസും അടങ്ങിയിട്ടുണ്ട്. അതിനാൽ ഊർജം നൽകുന്നതിന് പുറമെ ചീത്ത കൊളസ്‌ട്രോൾ അടിഞ്ഞ് കൂടാതെ തന്നെ ശരീര ഭാരം കൂട്ടാനും സഹായിക്കും. കാഴ്‌ചശേഷി മികച്ച കാഴ്‌ചശേഷി നിലനിർത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റായ പോളിഫിനോലിക് ഫൈറ്റോന്യൂട്രിയന്റ്‌സ് ഉണക്കമുന്തിരിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കാഴ്‌ചശക്തിയെ ദുർബലപ്പെടുത്തുകയും അന്ധത, തിമിരം പോലുള്ള നേത്രരോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്ന സ്വതന്ത്ര റാഡിക്കലുകളെ കുറച്ച് കണ്ണുകളെ സംരക്ഷിക്കാൻ ഈ ആന്റി ഓക്‌സിഡന്റുകൾ സഹായിക്കും. ഇതിന് പുറമെ കണ്ണുകൾക്ക് ഗുണകരമാകുന്ന വിറ്റാമിൻ എ, ബീറ്റ കരോട്ടീൻ, എ-കരോറ്റിനോയിഡ് തുടങ്ങിയവയും ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. അസിഡിറ്റി ഉണക്കമുന്തരിയിൽ പൊട്ടാസ്യവും മഗ്നീഷ്യവും ധാരളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ അസിഡിറ്റി കുറയ്‌ക്കാൻ സഹായിക്കുകയും വിഷപദാർത്ഥങ്ങൾ പുറന്തള്ളുകയും ചെയ്യും.
സന്ധിവാതം, രക്തവാതം,വൃക്കയിലെ കല്ല് തുടങ്ങിയ രോഗങ്ങൾ പ്രതിരോധിക്കും. വയറിന് എല്ലാദിവസവും കുറച്ച് ഉണക്ക മുന്തിരി കഴിക്കുന്നത് വയറിന് നല്ലതാണ്. പല്ലുകളെ പല്ലുകളെ തേയ്‌മാനം, പോടുകൾ, വിള്ളൽഎന്നിവയിൽ നിന്നും സംരക്ഷിക്കുന്നതിന് വളരെ അത്യാവശ്യമായ ഫൈറ്റോകെമിക്കൽസിൽ ഒന്നായ ഒലിയനോലിക് ആസിഡ് ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. വായിൽ ബാക്ടീരിയ വളരുന്നത് തടഞ്ഞ് പല്ലുകൾ നന്നായിരിക്കാൻ ഉണക്കമുന്തരി സഹായിക്കും. ഇതിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ളതിനാൽ പല്ലുകളുടെ തേയ്‌മാനവും പൊട്ടലും തടയും. ചർമത്തിനും ഇത് ഏറെ നല്ലതാണ്. ഉണക്കമുന്തിരിയിട്ട വെള്ളം കുടിയ്ക്കുന്നത് ചുണ്ടുകൾക്ക് നല്ല ചുവപ്പു നൽകും ശരീരത്തിൽ രക്തം കൂട്ടുന്നതു കൊണ്ടുതന്നെ ചർമത്തിളക്കത്തിനും ചർമാരോഗ്യത്തിനും മുടിവളർച്ചയ്ക്കുമെല്ലാം കുതിർത്ത ഉണക്കമുന്തിരി ഏറെ നല്ലതാണ്. പാൽ വെറുതേ കുടിച്ചാലുള്ള അസിഡിറ്റി പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു മരുന്നുകൂടിയാണ് .പാലിൽ ഉണക്കമുന്തിരി തിളപ്പിച്ചു കഴിയ്ക്കുന്നത്ശരീരത്തെ ആൽക്കലൈൻ മീഡിയമാക്കും.
32.82°C








