Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:04 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 58 %
  • Wind: 3.07 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചർമ്മ സംരക്ഷണത്തിന് പ്രകൃതിദത്ത മാർഗങ്ങൾ പലതുണ്ട്. ഇതിലൊന്നാണ് തക്കാളി. നല്ലൊരു ഭക്ഷ്യവിഭവമെന്നതിലുമുപരിയായി സൗന്ദര്യവർദ്ധനവിനു സഹായിക്കുന്നൊരു വസ്തുവാണ് തക്കാളി. തക്കാളിയുടെ നീര് മുഖത്തു പുരട്ടുന്നതു കൊണ്ട് ധാരാളം പ്രയോജനങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു കാണൂ,ചർമത്തിലെ സുഷിരങ്ങൾക്കു വലിപ്പം കൂടുന്നത് നല്ലതല്ല. ഇത് ചർമത്തിൽ ചെളി അടിഞ്ഞു കൂടുവാൻ കാരണമാകും. തക്കാളിയുടെ നീര് മുഖത്തു പുരട്ടുന്നത് ചർമസുഷിരങ്ങൾ ചെറുതാകാൻ കാരണമാകും.

തക്കാളി നീര് മുഖക്കുരുവിനുള്ളൊരു പരിഹാരം കൂടിയാണ്. തക്കാളി നീര് മുഖത്തു പുരട്ടി 20 മിനിറ്റു കഴിയുമ്പോൾ കഴുകിക്കളയാം. ഇത് മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാണ്. വേനൽക്കാലത്ത് പുറത്തിറങ്ങിയാൽ വെയിലേറ്റ് ചർമം കരുവാളിയ്ക്കാനുള്ള സാധ്യത കൂടുതലാണ്. തക്കാളിയുടെ നീര് മുഖത്തു പുരട്ടുന്നത് കരുവാളിപ്പു കുറയ്ക്കും.സൺടാൻ അകറ്റുന്നതിനും ചർമത്തിലുണ്ടാകുന്ന ഡാർക് സ്‌പോട്‌സിന്റെ നിറം കുറയ്ക്കുന്നതിനും തക്കാളി നീര് നല്ലതാണ്. ചർമം വൃത്തിയാക്കാനുള്ള ഒരു സ്വാഭാവിക ക്ലെൻസറാണ് തക്കാളി നീര്. ഇത് മുഖത്തു പുരട്ടുന്നത് ചർമം വൃത്തിയാക്കാൻ സഹായിക്കും. മുഖചർമത്തിന് തിളക്കം നൽകാനും തക്കാളിയുടെ നീര് നല്ലതു തന്നെ. ഇതിന് ബ്ലീച്ചിംഗ് ഇഫക്ടുമുണ്ട്.

Readers Comment

Add a Comment