Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:04 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 58 %
  • Wind: 3.07 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാവിലെ കഴിയ്ക്കാവുന്ന ആരോഗ്യകരമായ പ്രഭാത ഭക്ഷണത്തിൽ ഒന്നാണ് പുട്ടും കടലയും. മലയാളികളുടെ തനതായ വിഭവം. ആവി പറക്കുന്ന പുട്ടും ചൂടു കടലക്കറിയും നൽകുന്ന ആരോഗ്യ ഗുണങ്ങൾ ധാരാളമാണ്. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇത് ശീലമാക്കുന്നത് ഏറെ നല്ലതാണ്. പുട്ടും കടലയും നൽകുന്ന ആരോഗ്യപരമായ ഗുണങ്ങൾ പലതാണ്. ഇവ രണ്ടും ചേരുമ്പോൾ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, വൈറ്റമിനുകൾ, കാർബോഹൈഡ്രേറ്റ് തുടങ്ങിയ പല ഘടകങ്ങളും ലഭിയ്ക്കുന്നു. പുട്ടിനു മാത്രമായും കടലയ്ക്കായും പല ആരോഗ്യ ഗുണങ്ങളുമുണ്ട് . ആവിയിൽ വേവിച്ചെടുക്കുന്ന ഭക്ഷണമായതു കൊണ്ടു തന്നെ പല ആരോഗ്യ ഗുണങ്ങളും ഒരുമിക്കുന്ന ഒന്നാണ് പുട്ട്. എണ്ണയുപയോഗിയ്ക്കാതെ പാചകം ചെയ്യുന്നതു കൊണ്ടു തന്നെ ഏറെ ആരോഗ്യകരമാണ് ഇത്.കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ എന്നിവയടങ്ങിയ പുട്ട് ഒരു ദിവസം മുഴുവൻ ഊർജം നൽകാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ്.പുട്ടിനൊപ്പെം കടലക്കറി എന്ന കോമ്പിനേഷനും ആരോഗ്യപരമായ ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ്. കടല കുതിർത്തി ഇതു വേവിച്ചുണ്ടാക്കുന്ന കറി പുട്ടിനു രുചി നൽകുന്നു എന്നു മാത്രമല്ല ആരോഗ്യ പരമായ പല ഗുണങ്ങളും നൽകുകയും ചെയ്യുന്നു. കടലയ്ക്കു മാത്രമായും പല ആരോഗ്യപരമായ ഗുണങ്ങളുമുണ്ട്.രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിർത്താൻ ഇത് ഏറെ നല്ലതാണ്. ലോ ഗ്ലൈസമിക് ഇൻഡെക്‌സ് ഉള്ള ഭക്ഷണമാണ് ഇതെന്നു പറയാം. ഇതു കൊണ്ടുതന്നെ പ്രമേഹ രോഗികൾക്ക് കഴിയ്ക്കാവുന്ന ഒന്നാണിത്. പുട്ടും കടലയും കോമ്പിനേഷനു ഏറെ നല്ലതു തന്നെയാണ്.കടലയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട് ഇതുകൊണ്ടുതന്നെ ഇത് നല്ല ദഹനത്തിനും സഹായിക്കുന്ന ഒന്നാണ്. ഇതിൽ സോലുബിൾ ഫൈബറാണ് ഉള്ളത്. ഇതാണ് കൂടുതൽ സഹായകമാകുന്നത്. വയറിലെ ആരോഗ്യകരമായ ബാക്ടീരിയകൾക്ക് ഇത് ഏറെ നല്ലതുമാണ്. കോളൻ ക്യാൻസർ, ഇറിട്ടബിൾ ബൗൾ സിൻഡ്രോം എന്നിവയ്ക്ക് ഇതേറെ ഗുണം നൽകും. .ക്യാൻസർ തടയാനുള്ള നല്ലൊരു വഴിയാണ് ഇതു കഴിയ്ക്കുന്നത്. ഇതിലെ ബ്യൂട്ടറേറ്റ് എന്നൊരു ഘടകം കോളൻ ക്യാൻസർ സാധ്യത കുറയ്ക്കുന്ന ഒന്നാണ്. ഇതിലെ സാപോനിൻ എന്ന ഘടകവും ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ക്യാൻസർ കോശങ്ങളുടെ വളർച്ച തടയാൻ നല്ലതാണിത് . പുട്ടും കടലയും പെട്ടെന്നു വിശപ്പു കുറയ്ക്കുന്ന, ഏറെ നേരത്തേയ്ക്കു വയർ നിറഞ്ഞുവെന്ന തോന്നൽ നൽകുന്നു. ശരീരത്തിന്റെ ആകെയുള്ള പ്രവർത്തനത്തിനും ശരീരത്തിന് പ്രാതലിലൂടെ   ലഭിയ്ക്കുന്ന ഊർജത്തിനുമെല്ലാം ഇത് സഹായിക്കുന്നു.

Readers Comment

Add a Comment