Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
റാസ്‌ബെറി സുലഭമായി ലഭിക്കുന്ന ഒരു പഴമല്ലെങ്കിലും അതിന്റെ ആരോഗ്യഗുണങ്ങൾ പറഞ്ഞാൽ തീരാത്തതാണ്. സിട്രിക് ആസിഡ് ഗണത്തിൽ പെടുന്നതാണ് റാസ്‌ബെറിയും. ആന്റിയോക്‌സിഡന്റുകൾ ധാരാളം അടങ്ങിയ ഒരു ഫലവർഗമാണിത്. തടി കുറയ്ക്കുമെന്നതു തന്നെയാണ് ഇതിന്റെ പ്രധാനം ഗുണം. തടി കുറയ്ക്കാൻ ചില ട്രിക്‌സ് പിങ്ക് നിറത്തിൽ കാണാൻ ഭംഗിയുള്ള ചെറിയതരം പഴമാണ് റാസ്‌ബെറി. ഇതിലടങ്ങിയിരിക്കുന്ന കെറ്റോൺ എന്ന എൻസൈം പ്രത്യേകതരം മണമാണ് ഇതിന് നൽകിയിരിക്കുന്നത്. റാസ്‌ബെറി കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് മറ്റ് പല ഗുണങ്ങളും ലഭിക്കും. പല രോഗങ്ങളോടും പോരാടാനുള്ള ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. വണ്ണം കുറയ്ക്കാൻ ഇതിൽ അടങ്ങിയിരിക്കുന്ന കെറ്റോൺ എന്ന എൻസൈമാണ് തടി കുറയ്ക്കാൻ സഹായിക്കുന്നത്. കൊഴുപ്പ് കെറ്റോൺ ശരീരത്തിലെ കൊഴുപ്പിനു കാരണമാകുന്ന കോശങ്ങളെ വേർപ്പെടുത്തുന്നു. നാരുകൾ റാസ്‌ബെറിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയ സാവധാനത്തിലാക്കുന്നു. ഇതുകൊണ്ടു തന്നെ വേഗത്തിൽ വിശപ്പ് തോന്നുകയുമില്ല. മാംഗനീസ് ഇതിൽ അടങ്ങിയിട്ടുള്ള മാംഗനീസ് ശരീരത്തിലെ അപചയപ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നു. ഗ്ലൂക്കോസ് റാസ്‌ബെറിയിലെ മധുരം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയർത്തുന്നതും വിശപ്പു കുറയാനും ഇതുവഴി ഭക്ഷണം കുറയ്ക്കാനുമുള്ള വഴി ഉണ്ടാക്കുന്നു. ഹൃദയാഘാതം റാസ്‌ബെറി കഴിക്കുന്നതിലൂടെ ഹൃദയാഘാത സാധ്യത കുറയ്ക്കാം. പ്രമേഹം ടൈപ്പ്-2 പ്രമേഹമുള്ളവർക്ക് കഴിക്കാവുന്ന ഏറ്റവും ഉത്തമമായ ഫലവർഗമാണിത്. ഇതിലെ കെറ്റോൺ അഡിനോപെക്ടിൻ ഉത്പാദിപ്പിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസ് അളവ് ഇത് നിയന്ത്രിക്കും.
32.82°C








