Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വീട്ടു വളപ്പിലൊരു മുരിങ്ങയുണ്ടെങ്കിൽ ചെറുതല്ല നിങ്ങൾക്കു ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ. ഇല, കുരു, കായ, തൊലി, വേര് തുടങ്ങി മുരിങ്ങയുടെ എല്ലാ ഭാഗങ്ങളും പോഷകഗുണമുളളവയാണ്. സന്ധിവാതം, ആസ്മ, വയറിലെയും കുടലിലെയും അൾസർ, കിഡ്‌നി സ്റ്റോൺ, തൈറോയിഡ്, ഹൈപ്പർടെൻഷൻ, തലവേദന, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയുടെ ചികിത്സയിൽ മുരിങ്ങക്ക് ഔഷധ പ്രധാന്യമുണ്ട്.ഏത്തപ്പഴത്തെക്കാൾ 7 മടങ്ങ് അധികം പൊട്ടാഷ്യം മുരിങ്ങ ഇലയിൽ അടങ്ങിയിട്ടുണ്ട്. പാലിനെക്കാൾ 4 മടങ്ങ് അധികം കാൽഷ്യവും ക്യാരറ്റിൽ ഉളളതിലും 4 മടങ്ങ് ബീറ്റാകരോട്ടിൻ, തൈരിനെക്കാൾ 2 ഇരട്ടി പ്രോട്ടിൻ എന്നിവയും മുരിങ്ങ ഇലയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ നീർക്കെട്ടും വീക്കവും കുറക്കുന്നു, വാർദ്ധക്യത്തെ ചെറുക്കുന്ന മുരിങ്ങ ഇല പ്രതിരോധ ശേഷി കൂട്ടുന്നു. വൈറ്റമിൻ-സി, ബി, എന്നിവക്കൊപ്പം കോംപ്ലക്‌സ് വൈറ്റമിനുകളായ ബി-6, തയാമിൻ, റൈബോഫ്‌ളേവിൻ, അയേൺ, കോപ്പർ എന്നിവയും മുരിങ്ങയില കഴിക്കുന്നവർക്ക് ലഭിക്കുന്നു.ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ മുരിങ്ങയില സന്ധിവീക്കം തടയുന്നു.മുരിങ്ങയിലയിലെ കൽഷ്യം,മഗ്നിഷ്യം, പൊട്ടാഷ്യം, സിങ്ക്, വൈറ്റമിൻ-എ എന്നിവ ബി.പി കുറക്കാൻ സഹായിക്കുന്നു. മുരിങ്ങയിലയുടെ ചാറ് അര ഔൺസ് വീതം ഭക്ഷണത്തിനു മുൻപോ ശേഷമോ കഴിക്കണം. ഇങ്ങനെ മൂന്ന്-നാല് ദിവസംകുടിച്ചാൽ ഹൈപ്പർടെൻഷൻ കുറയും. ദിവസവും കഴിക്കുന്നതും നല്ലതാണ്. മുരിങ്ങയില പൊടിച്ച് സൂപ്പിലോ മറ്റു ഭക്ഷണത്തിലോ ചേർത്തു കഴിച്ചാൽ ബ്ലഡ്ഷുഗർ ലെവൽ കുറയും. മുലയൂട്ടുന്ന അമ്മമാർക്ക് മുരിങ്ങയില വലിയൊരു അനുഗ്രഹമാണ്. മുലപ്പാൽ കുറഞ്ഞാൽ തേങ്ങാപ്പാലു ചേർത്ത കഞ്ഞിയിൽ മുരിങ്ങയില ഇട്ടിളക്കി കഴിച്ചാൽ മുലപാലില്ലാത്ത അവസ്ഥയിൽ മാറ്റം ഉണ്ടാകും. ഔഷധഗുണമേറിയ ഈ ഭക്ഷണം അമ്മ കഴിക്കുന്നത് ശിശുവിന്റെ വളർച്ചയെ സഹായിക്കും.
32.82°C








