Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:29 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒരു ദിവസം കഴിയ്ക്കുന്ന ഭക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പ്രാതൽ എന്നു പറയാം. ഇതിൽ നിന്നാണ് ഒരു ദിവസത്തേയ്ക്കു വേണ്ട മുഴുവൻ ഊർജവും ശരീരത്തിനു ലഭിയ്ക്കുന്നതും. പ്രാതൽ ഒഴിവാക്കുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്കു വഴിയൊരുക്കും.പ്രാതലിനു പറ്റിയ ഭക്ഷണങ്ങളിൽ ആരോഗ്യം നൽകുന്ന ഒന്നാണ് ഇഡ്ഢലി സാമ്പാർ എന്നു പറയാം. ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ കോമ്പിനേഷൻ കഴിയ്ക്കുന്നത് ഏറെ ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ്. ഇഡ്ഢലിയ്ക്ക് ഇഡ്ഢലിയുടേതായ ആരോഗ്യ വശങ്ങളുണ്ട്. സാമ്പാറിന് അതിന്റേതായ ഗുണങ്ങളും. ഇവ രണ്ടു ചേരുന്നത് ഏറെ ഗുണങ്ങൾ നൽകും.

ശരീരത്തിന് ആവശ്യമായ ഒരു മാതിരി പോഷകങ്ങൾ എല്ലാം തന്നെ ലഭിയ്ക്കുന്ന ഒന്നാണ് ഇഡ്ഢലി സാമ്പാർ.പെട്ടെന്നു ദഹിയ്ക്കുന്ന ഒരു ഭക്ഷണം കൂടിയാണ് ഇത്. ശരീരത്തിന് ഇത് പെട്ടെന്നു തന്നെ ആഗിരണം ചെയ്യാൻ സാധിയ്ക്കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ ഭക്ഷണ ശേഷം ഉറക്കം വരിക, ക്ഷീണം തോന്നുക എന്നതൊന്നും തന്നെയുണ്ടാകില്ല. ശരീരത്തിന് പെട്ടെന്നു തന്നെ ഊർജം ലഭ്യമാകുകയും ചെയ്യുന്നു.ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കൂടിയാണിത്. പ്രത്യേകിച്ചും സാമ്പാറിൽ പരിപ്പു പോലുള്ളവ ഉപയോഗിയ്ക്കുന്നതു കൊണ്ട്. ഇ്ഡ്ഢലിയിലെ ഉഴുന്നിലും പ്രോട്ടീനുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇഡ്ഢലിയിൽ കാർബോഹൈഡ്രേറ്റുകൾ, വൈറ്റമിനുകൾ, പ്രോട്ടീൻ എന്നിവയുണ്ട്. മാവു പുളിച്ച ശേഷം ഉണ്ടാക്കുമ്പോൾ വൈറ്റമിനുകൾ വർദ്ധിയ്ക്കുന്നു.തടി കുറയ്ക്കാൻ സഹായിക്കുന്ന നല്ലൊരു ഭക്ഷണമാണ് ഇഡ്ഢലി സാമ്പാർ കോമ്പിനേഷൻ. സാമ്പാറിലെ വിവിധ പച്ചക്കറികളാണ് ഈ ഗുണം പ്രത്യേകിച്ചും നൽകുന്നത്. ഇത് ദഹനം മെച്ചപ്പെടുത്തിയും നല്ല ശോധന നൽകിയുമാണ് ഈ ഗുണം നൽകുന്നത്. ഇതിൽ കാര്യമായി ഓയിൽ ഉപയോഗിയ്ക്കാത്തതു കൊണ്ടും ഗുണം നൽകുന്ന ഒന്നാണ്.വയറിന്റെ ആരോഗ്യത്തിന് യാതൊരു പ്രശ്‌നവുമുണ്ടാക്കില്ലെന്നതാണ് മറ്റൊരു പ്രയോജനം. പുറത്തു നിന്നു ഭക്ഷണം കഴിയ്ക്കുമ്പോൾ ഏറ്റവും വിശ്വസിച്ചു കഴിയ്ക്കാവുന്ന ഭക്ഷണങ്ങളിലൊന്നാണിത്.ഇഡ്ഢലിയിൽ കലോറിയുടെ അളവ് 39 മാത്രമാണ്. ഇതിൽ കൊഴുപ്പോ സാച്വറേറ്റഡ് ഫാറ്റോ, കൊളസ്‌ട്രോളോ അടങ്ങിയിട്ടില്ല. ഇതുകൊണ്ടു തന്നെ ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ്. സ്‌ട്രോക്ക് പോലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഒഴിവാക്കാനും സഹായിക്കും.

 

 

 


l

Readers Comment

Add a Comment