Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പലരുടെയും ശീലമാണ് രാവിലെയുള്ള കോഫീ . എന്നാൽ അത് അത്ര നല്ലതല്ല. പലർക്കും ഇത്തരത്തിൽ ഒരു കോഫീ കുടിച്ച് ദിവസം ആരംഭിക്കുന്ന ശീലമുണ്ട്. എന്നാലിതാ ഈ ശീലം നിർത്തിക്കോളൂ.
ആരോഗ്യത്തിന് അത്ര നല്ലതല്ല ഈ ശീലമെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്. കോഫീ കുടിക്കരുതെന്നല്ല, മറിച്ച് ഒഴിഞ്ഞ വയറിൽ കോഫീ കുടിക്കരുതെന്നാണ് ഇവർ പറയുന്നത്. ഇത് വയറിൽ ആസിഡ് ഉൽപ്പാദനം വർദ്ധിപ്പിക്കുമെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്. ഡികോഫിനേറ്റഡ് കാപ്പിയാണ് കുടിക്കുന്നതെങ്കിലും ആസിഡ് ഉൽപ്പാദനം വർദ്ധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.നിങ്ങളുടെ ദഹനേന്ദ്രിയ വ്യവസ്ഥ സെൻസിറ്റീവ് ആണെങ്കിൽ ഈ ശീലം സ്റ്റൊമക് ലൈനിങിന് കേടുവരുത്തി ദഹനം നടക്കാത്ത അവസ്ഥ വരികയും ഇത് നെഞ്ചെരിച്ചിലിനു കാരണമാകുകയും ചെയ്യുമെന്നും ഇവർ മുന്നറിയിപ്പു നൽകുന്നു. ഒഴിഞ്ഞ വയറിലെ കോഫീ കുടി ശീലം ഹൃദയമിടിപ്പ് കൂട്ടുകയും അസ്വസ്ഥത ഉണ്ടാക്കുകയും ഉത്കണ്ഠാരോഗങ്ങൾക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും.
മലശോധന സുഗമമാക്കുന്നതിനു വേണ്ടിയാണ് കാലി വയറിൽ കാപ്പി കുടിക്കുന്നതെങ്കിൽ ഈ ശീലം മാറ്റി പകരം വെള്ളം കുടിക്കുന്നതാകും ആരോഗ്യത്തിനു നല്ലതെന്നും ഗവേഷകർ പറയുന്നു. ഇനി അതല്ല രാവിലെ കോഫീ കുടിച്ചേ മതിയാകൂ എന്നാണെങ്കിൽ അതിനു മുന്നേ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുക. ഇത് വയറിലെ ആസിഡ് നില കുറയ്ക്കും.
32.82°C








