Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:01 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 54 %
  • Wind: 2.06 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മിക്കവരും കഴിക്കുന്ന ഒന്നാണ് ജീരകം. ഭക്ഷണത്തിലും വെള്ളത്തിലും ധാരാളം ജീരകം ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും.കാരണം അത്രയേറെ ആരോഗ്യ ഗുണങ്ങള്‍ ജീരകത്തിനുണ്ട് എന്നത് തന്നെയാണ് കാര്യം. ഔഷധ ഗുണത്തില്‍ മാത്രമല്ല പോഷക ഗുണത്തിലും ജീരകം തന്നെ മുന്നില്‍. ജീരകത്തിന്റെ അര്‍ത്ഥം തന്നെ സ്വന്തം ഗുണങ്ങള്‍ കൊണ്ട് രോഗശാന്തി നല്‍കുന്നത് എന്നതാണ്.തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കാനുള്ള കഴിവ് ജീരകത്തിനുണ്ട്. ഇത് ആരോഗ്യത്തിനും ബുദ്ധി തെളിയുന്നതിനും സഹായിക്കുന്നു. കുട്ടികള്‍ക്ക് ജീരകം കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.ഗര്‍ഭാശയ സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ജീരകം. ജീരകവും ശര്‍ക്കരയും പൊടിച്ച് ദിവസവും ഒരു സ്പൂണ്‍ വീതം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ഗര്‍ഭാശയ സംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ഗര്‍ഭാശയ ശുദ്ധി വരുത്തുകയും ചെയ്യുന്നു.പലപ്പോഴും രക്തസംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കും രക്തം ശുദ്ധീകരിക്കാന്‍ ഏറ്റവും പറ്റിയ വഴിയാണ് ജീരകവെള്ളം കുടിക്കുന്നത്. എന്നാല്‍ ദിവസവും ഒരു ഗ്ലാസ്സില്‍ കൂടുതല്‍ ജീരകവെള്ളം കുടിക്കാന്‍ പാടില്ല.ജീരകം ഉപയോഗിച്ച് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ഇത് കുട്ടികള്‍ക്കും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.രക്തത്തിലെ പ്രമേഹത്തിന്റെ അളവ് കുറക്കുകയും കൃത്യമാക്കുകയും ചെയ്യുന്നു. ഇതിലൂടെ പ്രമേഹത്തിന്റെ എല്ലാ പ്രതിസന്ധികളേയും ഇല്ലാതാക്കാനും ആരോഗ്യം നല്‍കുന്നതിനും സഹായിക്കുന്നു.

 

Readers Comment

Add a Comment