Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്ന ഒട്ടനവധി പോഷകങ്ങൾ അടങ്ങിയിട്ടുള്ളതാണ് എള്ള്.കാൽസ്യം അധികമായി അടങ്ങിയിരിക്കുന്നതിനാൽ എള്ള് കഴിക്കുന്നത് എല്ലിൻറെയും പല്ലിൻറെയും ബലം വർധിപ്പിക്കുന്നു. എല്ലു തേയ്മാനം വരാതിരിക്കാൻ സഹായിക്കും. വിറ്റാമിൻ -ഇ യുടെ കലവറയാണ് എള്ള്. പ്രോട്ടീൻ ധാരാളമായി ഉള്ളതുകൊണ്ട് കുട്ടികളുടെ ആഹാരത്തിൽ എള്ള് ഉൾപ്പെടുത്തണം. ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു. ഇതിലുള്ള 'sesamin', 'sesamolin' എന്നീ രാസഘടകങ്ങൾ കൊളസ്ട്രോൾ കുറയ്ക്കാൻ ഉപകരിക്കും.
എള്ളെണ്ണ തേക്കുന്നത് മുടിയുടെ കറുപ്പുനിറം കൂട്ടാനും മുടി വളരാനും നല്ലതാണ്. സ്ത്രീകൾ എള്ള് നിത്യവും സേവിക്കുന്നത് ആർത്തവക്രമക്കേടുകൾ പരിഹരിക്കാനും ആർത്തവസമയത്തെ വേദന കുറയ്ക്കാനും സഹായിക്കും. എണ്ണകളിൽ ഏറ്റവും ശ്രേഷ്ഠമായി ആയുർവ്വേദം പറയുന്നത് എള്ളെണ്ണയാണ്. എന്നിരുന്നാലും ഗർഭിണികൾ എള്ള് അധികമായി ഉപയോഗിക്കുന്നത് അഭികാമ്യമല്ല.
32.82°C








