Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:04 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 58 %
  • Wind: 3.07 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നമ്മുടെയെല്ലാം പറമ്പുകളിൽ സമൃദ്ധമായി ഉണ്ടാകുന്ന ഒരു ഫലമാണ് ചാമ്പയ്ക്ക. ഇവ റോസ്, പച്ച നിറങ്ങളിൽ ലഭ്യവുമാണ്. പലപ്പോഴും മറ്റു ഫലവർഗങ്ങൾക്കനുസരിച്ചുള്ള ഒരു പ്രാധാന്യം നാം ചാമ്പക്കയ്ക്കു നൽകാറില്ല. ഇവയ്ക്കും പലതരത്തിലുള്ള ആരോഗ്യഗുണങ്ങളുണ്ടെന്നതാണ് വാസ്തവം. 

ചാമ്പയ്ക്കയുടെ കുരു ഉണക്കിപ്പൊടിച്ച് കഴിയ്ക്കന്നതു നല്ലതാണ്. ഇത് തിമിരം, ആസ്തമ പോലുള്ള രോഗങ്ങൾക്കുള്ള ഒരു പരിഹാരമാണ്. ചാമ്പയ്ക്കയുടെ പൂക്കൾ പനി കുറയ്ക്കാൻ നല്ലതാണ്. ഇവയുടെ ഇലകൾ സ്‌മോൾ പോക്‌സ് പോലുള്ള രോഗങ്ങളുണ്ടാകുമ്പോൾ ശരീരത്തിൽ ചൊറിച്ചിലുണ്ടാകുന്നതിനു ശമനം നൽകും. പ്രമേഹരോഗികൾക്കു കഴിയ്ക്കാവുന്ന ഒരു ഫലമാണിത്. പ്രമേഹരോഗികൾക്കു മാത്രമല്ല, കൊളസ്‌ട്രോളിനും ഇത് നല്ലൊരു പരിഹാരം തന്നെ. ഇതിലെ വൈറ്റമിൻ സി, ഫൈബർ എന്നിവ കൊളസ്‌ട്രോൾ കുറയ്ക്കും. ചാമ്പയ്ക്ക് കഴിയ്ക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദ സാധ്യത കുറവാണെന്നും തെളിഞ്ഞിട്ടുണ്ട്. പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് ക്യാൻസർ തടയാനും ചാമ്പക്കയ്ക്കു കഴിയും. സോഡിയം, അയേൺ, പൊട്ടാസ്യം, പ്രോട്ടീൻ, ഫൈബർ പോലുള്ള ഘടകങ്ങൾ ചാമ്പക്കയിൽ അടങ്ങിയിട്ടുണ്ട്.

 വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കാൻ ചാമ്പയ്ക്ക ഉത്തമമാണ്. സൂര്യാഘാതം ശരീരത്ത് ഏൽക്കുമ്പോഴുള്ള ആരോഗ്യ പ്രശ്നങ്ങളെ ചാമ്പയ്ക്കാ പ്രതിരോധിക്കും. ഫംഗസ് പോലെയുള്ള ബാക്ടീരിയാ അണുബാധയെ പ്രതിരോധിക്കാനും ചാമ്പയ്ക്കായ്ക്കു കഴിയുന്നു. സ്ഥിരമായി ചാമ്പയ്ക്കാ കഴിക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദ സാദ്ധ്യത വളരെ കുറവായിരിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും, കണ്ണിലെ സമ്മർദ്ദം കുറയ്ക്കാനും, എപ്പോഴും ഉന്മേഷത്തോടെയിരിക്കാനും, പ്രായമാകുമ്പോഴുള്ള തിമിരം, ഹ്രസ്വദൃഷ്ടി  തുടങ്ങിയവയും ചാമ്പയ്ക്കാ കഴിക്കുന്നത് ശീലമാക്കിയാൽ ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും.

Readers Comment

Add a Comment