Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:27 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒരു പ്രണയം പൊളിഞ്ഞുപോകാന്‍ വിയര്‍പ്പു ഗന്ധം മതി! പെര്‍ഫ്യൂമൊക്കെ എത്ര നേരത്തേക്ക് നില്‍ക്കും? ഒന്നു ചേര്‍ന്നിരുന്ന് സൊള്ളാന്‍ തുടങ്ങുമ്പോഴായിരിക്കും അവള്‍ പറയുന്നത്: എന്തൊരു നാറ്റമാ ഇത്! അതോടെ തീരും എല്ലാം. അവളുടെ ശരീരത്തിന്റെ കാര്യവും അങ്ങനെതന്നെ. ഉരുമ്മിയിരിക്കുമ്പോള്‍ ആ മുശടന്‍ മണം മൂക്കിലടിക്കും. ഇതിന് വഴിയുണ്ടെന്നേ.... 
 
1. ദിവസവും എട്ടു മുതല്‍ പത്ത് ഗ്ലാസ് വരെ വെള്ളം കുടിക്കുക. ഇത് ശരീരത്തില്‍ ജലാംശം നിലനിറുത്തി വിയര്‍പ്പിന്റെ ദുര്‍ഗന്ധം അകറ്റും. 
2. രാമച്ചം ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ചോ, രാമച്ചം ഇട്ടുവച്ച തണുത്ത വെള്ളത്തില്‍ കുളിച്ചോ  വിയര്‍പ്പു ഗന്ധം അകറ്റാം
3. കുളിക്കുന്ന വെള്ളത്തില്‍ ഒരു ചെറിയ നാരങ്ങ പിഴിഞ്ഞു ചേര്‍ക്കുക. ശരീരത്തിന് ഉന്മേഷം ലഭിക്കും, ദുര്‍ഗന്ധവും അകലും. 
4. കുളി കഴിഞ്ഞു വന്നാലുടന്‍ വിയര്‍ക്കുന്ന ഭാഗങ്ങളില്‍ ശുദ്ധമായ പനിനീരോ ചന്ദനപ്പൊടിയോ പുരട്ടാം. ശരീരത്തിന് സുഗന്ധം ലഭിക്കും. 
5. പുറത്ത് പോകുമ്പോള്‍ അമിതമായി വിയര്‍ക്കാനിടയുണ്ടെങ്കില്‍ ബാഗില്‍ കരുതിയ പനിനീര് ടിഷ്യുവില്‍ പുരട്ടി വിയര്‍പ്പുള്ള ഭാഗം തുടയ്ക്കാം. ശരീരത്തിന് സുഗന്ധവും ഉന്മേഷവും ലഭിക്കും. വെറ്റ് വൈപ്പ്‌സ് കൈയില്‍ കരുതുന്നതും നല്ലതാണ്.
6. അമിത മദ്യപാനം ശരീരത്തില്‍ അഡ്രിനാലിന്‍ കൂടുതല്‍ ഉത്പാദിപ്പിക്കും. ഇത് വിയര്‍പ്പ് ദുര്‍ഗന്ധമുള്ളതാക്കും. അതുകൊണ്ട് കുടി വേണ്ട.
7. കാപ്പിയും അഡ്രിനാലിന്‍ ഉത്പാദനം കൂട്ടും ഒപ്പം ദുര്‍ഗന്ധവും.
8.. ദിവസം രണ്ടു നേരം കുളിക്കുക.
9. ചിലതരം മരുന്നുകളുടെ ഉപയോഗം വിയര്‍പ്പിന് ദുര്‍ഗന്ധമുണ്ടാക്കും.വിവരം ഡോക്ടറെ അറിയിച്ച് പ്രതിവിധി തേടുക.
10. മസാല, എരിവ് , വെളുത്തുള്ളി എന്നിവയുടെ അമിത ഉപയോഗം വിയര്‍പ്പിനെ ദുര്‍ഗന്ധമുള്ളതാക്കും. 
11. ശരീരത്തില്‍ മഗ്‌നീഷ്യത്തിന്റെ അളവ് കുറഞ്ഞാലും വിയര്‍പ്പ് ദുര്‍ഗന്ധമുള്ളതാകും. മഗ്‌നീഷ്യം അടങ്ങിയിട്ടുള്ള ഏത്തപ്പഴം, തൈര്, ധാന്യങ്ങള്‍ എന്നിവ കഴിച്ച് പ്രശ്‌നം പരിഹരിക്കാം.
12. ക്യാബേജ്, കോളി ഫ്‌ളവര്‍ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.
13. മാനസിക സമ്മര്‍ദ്ദം അമിത വിയര്‍പ്പിന് കാരണമാകുന്നുണ്ട്. അതിനാല്‍ മനസ്സ് സദാ സ്വസ്ഥമായി സൂക്ഷിക്കുക. 
14. വൃത്തിയുള്ളതും ശരീരത്തോട് ചേര്‍ന്നുകിടക്കുന്നതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക.
15. വിയര്‍പ്പു ഗന്ധം ഇതുകൊണ്ടൊന്നും തടയാനായില്ലെങ്കില്‍ ഡോക്ടറെ കണ്ട് കാര്യം പറഞ്ഞ്, മരുന്ന് ഉപയോഗിക്കുക.

Readers Comment

Add a Comment