Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:07 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സന്ധി തേയ്മാനവും വേദനയും മറ്റുമുള്ളവര്‍ ആധുനിക ചികിത്സാരീതികളിലൂടെ അവയുടെ സംരക്ഷണത്തിനാണ് പരമാവധി ശ്രമിക്കേണ്ടതെന്നും, അവസാന മാര്‍ഗം എന്ന നിലയില്‍ മാത്രമേ കാല്‍മുട്ടുകളുടെ സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തിരഞ്ഞെടുക്കാവൂ എന്നും പ്രമുഖ ആര്‍ത്രോസ്‌കോപ്പി, ആര്‍ത്രോപ്‌ളാസ്റ്റി വിദഗ്ദ്ധനും സ്‌പോര്‍ട്‌സ് മെഡിസിന്‍ വിദഗ്ദ്ധനുമായ ഡോ. അനൂപ് കൃഷ്ണ പറഞ്ഞു.

സന്ധിരോഗ ചികിത്സാരംഗത്ത് മികവിന്റെ കേന്ദ്രമായ കടപ്പാക്കട  അനൂപ് ഓര്‍ത്തോ കെയറിന്റെ ആഭിമുഖ്യത്തില്‍ മലയാള മനോരമയുടെ സഹകരണത്തോടെ സംഘടിപ്പിച്ച അസ്ഥിരോഗ ചികിത്സാ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാല്‍ മുട്ടുകള്‍ മാറ്റിവയ്ക്കാതെ തന്നെ പ്രശ്‌നപരിഹാരത്തിന് സ്റ്റെംസെല്‍ തെറാപ്പി ഉള്‍പ്പെടെയുള്ള നവീന ചികിത്സാ രീതികള്‍ ഇപ്പോള്‍ പ്രചാരത്തിലുണ്ട്. സുരക്ഷിതമായും സങ്കീര്‍ണതകളില്ലാതെയും, ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വിദഗ്ദ്ധ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ചെയ്യാവുന്ന ഇത്തരം മാര്‍ഗങ്ങളിലൂടെ ശരീരത്തിലെ സ്വാഭാവിക സന്ധികളെ പരമാവധി സംരക്ഷിക്കാനാണ് ശ്രമിക്കേണ്ടത്.മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയള്‍ക്ക് ഇന്ന് വ്യാപകമായ പ്രചാരമുണ്ടെങ്കിലും സ്വാഭാവിക സന്ധികള്‍ സംരക്ഷിക്കാനുള്ള ശ്രമംകൊണ്ടും ഫലപ്രാപ്തി കാണുന്നില്ലെങ്കില്‍ മാത്രം അവ അവലംബിക്കുന്നതാണ് ഉചിതമെന്നും ഡോ. അനൂപ് കൃഷ്ണ പറഞ്ഞു. അനൂപ് ഓര്‍ത്തോ കെയറില്‍ ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ്നാളെ സമാപിക്കും. വിവിധ അസ്ഥിരോഗങ്ങള്‍ക്കും അസ്ഥിവൈകല്യങ്ങള്‍ക്കും വിദഗ്ദ്ധ ചികിത്സ ലഭ്യമായ ക്യാമ്പില്‍ പങ്കെടുക്കാന്‍ താതപര്യമുള്ളവര്‍ നാളെ (ഞായര്‍) രാവിലെ 9.00 നും ഉച്ചയ്ക്ക് 1.00 മണിക്കും ഇടയില്‍ കടപ്പാക്കട അനൂപ് ഓര്‍ത്തോ കെയറില്‍ എത്തണം.

Readers Comment

Add a Comment