Forecast Weather using OpenWeatherMap with PHP

Kerala

  • Monday 11:08 am
  • 20th April, 2026
  • Few Clouds
32.82°C32.82°C
  • Humidity: 41 %
  • Wind: 0.98 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

റഷ്യയുടെ യാൻ നീപോംനീഷിയെ മറികടന്ന് ലോക ചെസ് ചാംപ്യൻഷിപ്പ് കിരീടം ചൂടി മാഗ്നസ് കാൾസൻ. പതിനൊന്നാം ഗെയിമിന് ഒരുങ്ങുമ്പോൾ കിരീടം നേടാൻ ഒരു പോയിന്റ് മതിയായിരുന്ന കാൾസൻ ചടുലമായ നീക്കങ്ങളിലൂടെ ആ നേട്ടം സ്വന്തമാക്കുകയായിരുന്നു. ഇതോടെ സമ്മാനത്തുകയായ 2 ദശലക്ഷം യൂറോ (17 കോടി ഇന്ത്യൻ രൂപ) കാൾസന് ലഭിക്കും.

2013ൽ ആദ്യ ലോക ചെസ് ചാംപ്യൻ പട്ടം ചൂടിയ കാൾസൻ തുടർച്ചയായ അഞ്ചാം തവണയാണ് ചെസ് ലോകത്തിന്റെ നെറുകയിൽ എത്തിയത്. 11 റൗണ്ട് പൂർത്തിയായപ്പോൾ നോർവേ സ്വദേശിയായ കാൾസൻ 7.5 പോയിന്റ് നേടി. ഇതിൽ നാല് ജയങ്ങൾ ഉൾപ്പെടുന്നു. എന്നാൽ എതിരാളി യാൻ നീപോംനീഷിക്ക് 3.5 പോയിന്റാണ് നേടാനായത്. നിർണ്ണായകമായ പതിനൊന്നാം ഗെയിമിൽ നീപോംനീഷിക്ക് പല നീക്കങ്ങളും പിഴച്ചത് മൽസരം കാൾസന് അനുകൂലമാവാൻ സഹായിച്ചു.'ആ ആറാം ഗെയിം അതിമനോഹരമായിരുന്നു. കരുനീക്കങ്ങളുടെ മേന്മയിലും ഉപരിയായി അതൊരു കടുത്ത പോരാട്ടം തന്നെയായിരുന്നു. ആ ഗെയിമാണ് എല്ലാം മാറ്റിമറിച്ചത്'-മത്സരശേഷം കാൾസൻ പറഞ്ഞു. 

Readers Comment

Add a Comment