Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:15 pm
  • 15th May, 2026
  • Moderate Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ചണ്ഡിഗഡിനെതിരെ കേരളത്തിന് 185 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡിഗഡ് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 184 റൺസെടുത്തത്. കേരളത്തിന്റെ തകർപ്പൻ ബോളിങ് പ്രകടനത്തിനിടെ പൊരുതിനേടിയ അർധസെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റൻ കൂടിയായ മനൻ വോഹ്റയാണ് ചണ്ഡിഗഡിന്റെ ടോപ് സ്കോറർ. വോഹ്റ 69 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 56 റൺസെടുത്തു.

സരുൾ കൻവാർ (0), ശിവം ഭാംബ്രി (21 പന്തിൽ 14), കുനാൽ മഹാജൻ (26 പന്തിൽ എട്ട്), എ.കെ. കൗശിക്ക് (22 പന്തിൽ 11)), അർജിത് സിങ് (34 പന്തിൽ 15), യുവരാജ് ചൗധരി (28 പന്തിൽ 14), ജാസ്കരൺദീപ് സിങ് (14 പന്തിൽ 13) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

കേരളത്തിനായി സിജോമോൻ ജോസഫ് 10 ഓവറിൽ 44 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ബേസിൽ തമ്പി എട്ട് ഓവറിൽ 31 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി. മനു കൃഷ്ണൻ, വിഷ്ണു വിനോദ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
വിജയ് ഹസാരെ ട്രോഫിയിൽ എലീറ്റ് ഗ്രൂപ്പ് ഡിയിലുള്ള കേരളത്തിന്റെ മത്സരങ്ങളെല്ലാം രാജ്കോട്ടിലാണ്. സഞ്ജു സാംസൺ ആണു കേരള ക്യാപ്റ്റൻ. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് എന്നിവയാണ് കേരളത്തിന്റെ മറ്റ് എതിരാളികൾ.തമിഴ്നാട്, കർണാടക, ബറോഡ, മുംബൈ, ബംഗാൾ, പുതുച്ചേരി ടീമുകളുടെ മത്സരവേദി കാര്യവട്ടം സ്റ്റേഡിയം, തുമ്പ കോളജ് ഗ്രൗണ്ട്, മംഗലപുരം കെസിഎ സ്റ്റേഡിയം എന്നിവയാണ്.

Readers Comment

Add a Comment