Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോവിഡ് ആശങ്കകളെല്ലാം മറന്ന് താളാത്മകമാകട്ടെ ജീവിതം എന്ന സന്ദേശം നൽകികൊണ്ട് i2i ന്യൂസ് ഒരുക്കുന്ന മെഹ്ഫിൽ സംഗീത സന്ധ്യ ഇന്ന് i2i ന്യൂസ് യൂട്യൂബ് ലൈവിൽ വൈകീട്ട് ഏഴു മുതൽ. അനശ്വര ഗായകരായ മുഹമ്മദ് റാഫി , കിഷോർ കുമാർ , സംഗീത സംവിധായകരായ എസ് ഡി ബർമൻ, ആർ ഡി ബർമൻ തുടങ്ങിയവരുടെ അനശ്വര ഗാനങ്ങൾ അതേഭാവഗരിമയോടെ ലൈവായി പാടുന്നത് ചലച്ചിത്ര പിന്നണി ഗായകനും എ ആർ റഹ്മാന്റെ ജയ് ഹോ ലോകപര്യടന സംഘത്തിലെ അംഗവുമായ മുംബൈ മുഹമ്മദ് അസ്‌ലമാണ്.
മുഹമ്മദ് റാഫിയെ കുറിച്ച് രവി മേനോനും അന്തരിച്ച ഗായകൻ എം എസ് നസീമും ചേർന്നൊരുക്കിയ ഓർമ്മകൾ മരിക്കുന്നില്ല എന്ന ഹ്രസ്വചിത്രത്തോടെയാവും മെഹ്ഫിൽ സംഗീത സന്ധ്യക്ക് തുടക്കമാവുക .കോവിഡ് മഹാമാരിയെ തുടർന്ന് പ്രതിസന്ധിയിലായ സ്റ്റേജ് കലാകാരന്മാർക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ അവസരമൊരുക്കുക എന്നൊരു ലക്ഷ്യം കൂടി മെഹ്ഫിൽ സന്ധ്യക്കുണ്ട് ...
മെഹ്ഫിൽ സംഗീത സന്ധ്യയുടെ പ്രായോജകർ സ്ട്രെസ് ഫ്രീ സ്കൂൾ എന്ന ആശയത്തിന് കേരളത്തിൽ തുടക്കം കുറിച്ച വിദ്യാഭ്യാസ രംഗത്തെ പ്രമുഖ ബ്രാൻഡായ തിരുവനന്തപുരം സന്ദീപനി സ്കൂളും, ആസ്ത്മ അലർജി ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ശാസ്ത്രീയ സംയോജിത ചികിത്സക്ക് ഇന്ത്യയിൽ തുടക്കം കുറിച്ച പ്രമുഖ ചികിത്സകനും ഗവേഷകനുമായ ഡോക്ടർ പി ഇ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഡോക്ടർ എബ്രഹാംസ് ആസ്ത്മ ആൻഡ് അലർജി റിസർച്ച് സെന്ററും ചേർന്നാണ്.