Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ശബ്ദമലിനീകരണം ഒരു ആഗോള പ്രശ്‌നമായി മാറിയിരിക്കുന്ന ഇക്കാലത്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ടുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സുരക്ഷിത ശബ്ദത്തിനായുള്ള ആഗോള സമ്മേളനത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളിലുള്ള വിദഗ്ധര്‍ പങ്കെടുത്ത് സമഗ്ര ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. 'ഇതിന്റെ അടിസ്ഥാനത്തില്‍ ശബ്ദ മലിനീകരണത്തിന്റെ ആഘാതം എങ്ങനെ കുറയ്ക്കാമെന്നുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ടുവരുമെന്ന് പ്രതീക്ഷയുണ്ട്'. ഈ ആഗോള സമ്മേളനത്തിന്റെ നിര്‍ദേശങ്ങള്‍ ഉയര്‍ന്നു വരുന്നത് കേരളത്തിലാണ് എന്നത് അഭിമാനമുള്ള കാര്യമാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സുരക്ഷിത ശബ്ദത്തിനായുള്ള പ്രഥമ ഗ്ലോബല്‍ പാര്‍ലമെന്റിന്റെ ഗ്ലോബല്‍ കണ്‍വന്‍ഷനും ശില്പശാലയും അക്കുളം നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ (നിഷ്) വച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അതേസമയം ഹോണുകള്‍ ഉള്‍പ്പെടെയുള്ള നിശ്ചിത ഡെസിബല്ലില്‍ കൂടുതലുള്ള ശബ്ദങ്ങള്‍ നിയമത്തിലൂടെ തടയാനും സാധിക്കുമെന്നും അതിനാൽ തന്നെ സുരക്ഷിത ശബ്ദത്തിന് നിയമവും ബോധവത്ക്കരണവും ഒരുപോലെ ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു .നിശ്ചിത ഡെസിബല്ലിന് മുകളിലുള്ള ശബ്ദങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന പിഴ ചുമത്തുന്നതിനെപ്പറ്റി ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഗ്ലോബല്‍ പാര്‍ലമെന്റ് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. സി. ജോണ്‍ പണിക്കര്‍ സ്വാഗതമാശംസിച്ചു. ഐ.എം.എ. സംസ്ഥാന സെക്രട്ടറി ഡോ. എന്‍. സുല്‍ഫി അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ.ഒ.ഐ. കേരള സെക്രട്ടറി ഡോ. ഗീത നായര്‍, ഐ.എം.എ. തിരുവനന്തപുരം പ്രസിഡന്റ് ഡോ. അനുപമ, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണന്‍, നിഷ് ഡയറക്ടര്‍ ഡോ. കെ.ജി. സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.സുരക്ഷിത ശബ്ദവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പ്രഥമ ആഗോള പാര്‍ലമെന്റ് കോവളം ഹോട്ടല്‍ സമുദ്രയില്‍ (കെ.ടി.ഡി.സി) ആഗസ്റ്റ് 24, 25 തീയതികളില്‍ നടക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഹോട്ടല്‍ സമുദ്രയില്‍ വച്ച് സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സേഫ് സൗണ്ട് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യും. ഡോ. ശശി തരൂര്‍ എം.പി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ശാന്തനു സെന്‍ എം.പി, ഇസ്രേയലിലെ ഹൈഫ സര്‍വകലാശാലയിലെ ഓഡിയോളജി ആന്റ് ന്യൂറോ ഫിസിയോളജി വിഭാഗം പ്രൊഫസര്‍ ജോസഫ് അറ്റിയാസ്, ഡബ്ല്യു.എച്ച്.ഒ. എയര്‍ ക്വാളിറ്റി ആന്റ് നോയിസ് കമ്മിറ്റിയിലെ പ്രൊഫ. ഡെയ്റ്റര്‍ ശ്വേല എന്നിവര്‍ പ്രഭാഷണം നടത്തും. പ്രമുഖ ഇ.എന്‍.ടി. സര്‍ജനായ പത്മശ്രീ ഡോ. മോഹന്‍ കാമേശ്വരനാണ് ചര്‍ച്ച നയിക്കുന്നത്.
24.92°C








