Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ട്രിവാൻഡ്രം കെന്നൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ തൈക്കാട് പോലീസ് ഗ്രൗണ്ടിൽ ഡോഗ് ഷോ സംഘടിപ്പിക്കുന്നു . സെപ്റ്റംബർ ഒന്നാം തീയതി കേരളാ ഡി ജി പി ലോക്നാഥ് ബെഹ്‌റ പതാക ഉയർത്തി പരിപാടി ഉദ്‌ഘാടനം ചെയ്യും . രാവിലെ ആരംഭിക്കുന്ന ഷോയിൽ മുന്നൂറിൽപരം നായ്ക്കൾ അണിനിരക്കും. ഒരു നായയെ പ്രവേശിപ്പിക്കുന്നതിനായി 1500 രൂപയാണ് ഈടാക്കുക . ഷോ കാണാൻ വരുന്നവർക്കായി 50 രൂപ നിരക്കിൽ പാസുകൾ ഗ്രൗണ്ടിൽ ലഭ്യമാകും . ക്ലബ്ബിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ,ക്ലബ്ബിന്റെ രൂപീകരണത്തിന് നേതൃത്വം നൽകിയ ഡോ. സുകുമാരൻ നായരെയും മുതിർന്ന കമ്മിറ്റി അംഗങ്ങളെയും ആദരിക്കും . നിലവിൽ ഡോ രമേശ് കുമാർ കമ്മിറ്റിയുടെ പ്രസിഡന്റും സതീഷ് ജനറൽ സെക്രട്ടറിയും ആണ് .
പരിപാടിയെ സംബന്ധിച്ച വിശദാംശങ്ങൾക്കു ഈ നമ്പറുകളിൽ ബന്ധപ്പെടുക : 9387818545 , 9895704601
30.82°C








