Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:06 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അസ്ഥി ശസ്ത്രക്രിയയിലെ ആധുനിക പ്രവണതകളിലേക്കു വാതില്‍ തുറന്ന്, ഷോള്‍ഡര്‍ ആന്‍ഡ് എല്‍ബോ സൊസൈറ്റി തമിഴ്‌നാട് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ഷോള്‍ഡര്‍- നീ കോണ്‍ 2019 ന് ജൂലായ് 6, 7 തീയതികളില്‍ തമിഴ്‌നാട്ടിലെ മധുരയില്‍ വേദിയൊരുങ്ങും. തമിഴ്‌നാട് ആര്‍ത്രോസ്‌കോപ്പി സൊസൈറ്റിയുടെയും വേലമ്മാള്‍ മെഡിക്കല്‍ കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ മധുര വേലമ്മാള്‍ മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ രാജ്യാന്തര, ദേശീയ പ്രമുഖരായ വിദഗ്ദ്ധര്‍ പങ്കെടുക്കും. ചുമലുകളിലെയും കൈ- കാല്‍മുട്ടുകളിലെയും അസ്ഥികളുടെ ശസ്ത്രക്രിയകളില്‍ ലോകവ്യാപകമായി പ്രചാരമേറുന്ന ആധുനിക രീതികളില്‍  ഓര്‍ത്തോപീഡിക് സര്‍ജന്മാര്‍ക്ക് മാര്‍ഗദര്‍ശകമാകുന്ന ദേശീയ കോണ്‍ഫറന്‍സില്‍ നാഷണല്‍ ഫാക്കല്‍ട്ടി ആയി പങ്കെടുക്കുന്ന പ്രമുഖ ആര്‍ത്രോസ്‌കോപ്പി, ആര്‍ത്രോപ്‌ളാസ്റ്റി വിദഗ്ദ്ധന്‍ ഡോ. അനൂപ് കൃഷ്ണ ഇതുസംബന്ധിച്ച് പ്രബന്ധം അവതരിപ്പിക്കും. വേലമ്മാള്‍ മെഡിക്കല്‍ കോളേജിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ.എന്‍. സുബ്രഹ്മണ്യന്‍ കോഴ്‌സ് ഡയറക്ടര്‍ ആയിരിക്കും. ഡോ. ആന്‍ഗസ് റോബര്‍ട്ട്‌സണ്‍ (ഇംഗ്ലണ്ട്), ഡോ. ഡെന്നി ലീ (സിംഗപ്പൂര്‍), ഡോ. വില്യം ഹെയ്‌നസ് (സൗത്ത് ആഫ്രിക്ക) തുടങ്ങി അസ്ഥിരോഗ ശസ്ത്രക്രിയാമേഖലയില്‍ ആഗോളപ്രശസ്തരായ ചികിത്സകര്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായുള്ള സെമിനാറുകള്‍ക്ക് നേതൃത്വം നല്‍കും. മെഡിക്കല്‍ രംഗത്തെ തുടര്‍വിദ്യാഭ്യാസ പരിപാടികളില്‍ ദേശീയതലത്തില്‍ ശ്രദ്ധാകേന്ദ്രമാകുന്ന ഷോള്‍ഡര്‍- നീ കോണ്‍ 2019 ല്‍ രണ്ടു ദിവസമായി നടക്കുന്ന സെമിനാറുകള്‍ക്കും ശില്പശാലകള്‍ക്കും പുറമേ ലൈവ് സര്‍ജറികളും ഉണ്ടാകും. മെനിസ്‌കസ്, ലിഗമെന്റ്, ബാങ്കര്‍ട്ട് റിപ്പയര്‍, റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സമഗ്രമായ പ്രബന്ധാവതരണവും സംഘചര്‍ച്ചയും പരിപാടികളുടെ ഭാഗമായി നടക്കും. അസ്ഥി ശസ്ത്രക്രിയാരംഗത്തെ ഏറ്റവും നൂതനമായ സാങ്കേതിക സൗകര്യങ്ങളും സര്‍ജറി രീതികളും മനസ്സിലാക്കുന്നതിനായി തമിഴ്‌നാടിനു പുറമേ, ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഓര്‍ത്തോപീഡിക് സര്‍ജന്മാര്‍ കോണ്‍ഫറന്‍സിനെത്തുമെന്ന് തമിഴ്‌നാട് ആര്‍ത്രോസ്‌കോപ്പി സൊസൈറ്റി പ്രസിഡന്റ് ഡോ. കെ.എന്‍. സുബ്രഹ്മണ്യന്‍ പറഞ്ഞു.    

Readers Comment

Add a Comment