Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊല്ലം: വിട്ടുമാറാത്ത അസ്ഥിരോഗങ്ങള്‍ ഉള്ളവര്‍ക്കായി കടപ്പാക്കട ടൗണ്‍ ലിമിറ്റിലുള്ള ഡോ. അനൂപ് ഓര്‍ത്തോ കെയറില്‍ ജൂണ്‍ 15, 16 തീയതികളില്‍ (ശനി, ഞായര്‍) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും. മഴക്കാലമെത്തുന്നതോടെ അസ്ഥിരോഗങ്ങള്‍ മൂര്‍ച്ഛിക്കുകയും വേദന ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ അസഹ്യമാവുകയും ചെയ്യുന്നതു പരിഗണിച്ച് സംഘടിപ്പിക്കുന്ന ക്യാമ്പില്‍ നടുവേദന, മുട്ടുവേദന, സ്‌പോണ്‍ഡിലോസിസ്, കാല്‍മുട്ടിലെയും തോളുകളിലെയും സന്ധികള്‍ക്ക് തേയ്മാനം സംഭവിച്ചവര്‍, ഡിസ്‌കിന് പ്രശ്‌നങ്ങള്‍ ഉള്ളവര്‍, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എല്ലാ വിഭാഗക്കാരിലെയും വിവിധ അസ്ഥി വൈകല്യങ്ങള്‍, മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിക്കപ്പെട്ടവര്‍, ഇടുപ്പ് മാറ്റിവയ്ക്കല്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍, ശസ്ത്രക്രിയയ്ക്കു ശേഷവും അസ്ഥിപ്രശ്‌നങ്ങള്‍ മാറാത്തതു കാരണം റിവിഷന്‍ സര്‍ജറികള്‍ ആവശ്യമായവര്‍ തുടങ്ങിയവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. മുട്ട് മാറ്റിവയ്ക്കാതെ തന്നെ പ്രശ്‌നപരിഹാരത്തിന് സര്‍ജറി ഒഴിവാക്കിയുള്ള ആധുനിക ചികിത്സാ രീതികളും ക്യാമ്പില്‍ ലഭ്യമായിരിക്കും. പ്രമുഖ ആര്‍ത്രോസ്‌കോപ്പി, ആര്‍ത്രോപ്‌ളാസ്റ്റി വിദഗ്ദ്ധന്‍ ഡോ. അനൂപ് കൃഷ്ണ നേതൃത്വം നല്‍കുന്ന ക്യാമ്പില്‍ രജിസ്‌ട്രേഷനും ഡോക്ടേഴ്‌സ് കണ്‍സള്‍ട്ടേഷനും സൗജന്യമായിരിക്കുന്നതിനു പുറമേ അസ്ഥി വൈകല്യങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ബോണ്‍ മിനറല്‍ ഡെന്‍സിറ്റി പരിശോധന സൗജന്യമായി നിര്‍വഹിക്കാനും സൗകര്യമുണ്ടാകും. വിദഗ്ദ്ധ പരിശോധനകള്‍ക്കു ശേഷം ശസ്ത്രക്രിയ വേണ്ടിവരുന്നവര്‍ക്ക് കുറഞ്ഞ നിരക്കിലുള്ള സര്‍ജറി പാക്കേജുകളും ലഭ്യമാണ്. ക്യാമ്പില്‍ പങ്കെടുക്കുന്നതിനുള്ള സൗജന്യ രജിസ്‌ട്രേഷന് 85477 05000, 0474- 2764893 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.
30.82°C








