Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലോക വനിതാദിനത്തില്‍ തലസ്ഥാനത്തെ സ്ത്രീകളുടെ പ്രഭാത വ്യായാമം മ്യൂസിയത്തിലാകട്ടെ! ആ ഒരൊറ്റ വരവ് അവരുടെ ആരോഗ്യ, സൗന്ദര്യ സങ്കല്പങ്ങളെ മാറ്റിമറിക്കുമെന്ന് ഉറപ്പു നല്‍കുകയാണ് വെയിറ്റ്‌ലോസ് ആന്‍ഡ് ബ്യൂട്ടി കെയര്‍ രംഗത്തെ പ്രമുഖ ഗ്രൂപ്പ് ആയ ഡി ആന്‍ഡ് എ. ആധുനിക വനിത, ആരോഗ്യമുള്ള വനിതയെന്ന ആശയം അടിസ്ഥാനമാക്കി എല്ലാ പ്രായക്കാരുമായ സ്ത്രീകളുടെയും ആരോഗ്യരക്ഷയും അതിലൂടെ ശരീരസൗന്ദര്യവും ഉറപ്പാക്കുന്ന നവീന പരിശീലന പദ്ധതികളുമായാണ് മ്യൂസിയം വളപ്പിലെ ബാന്‍ഡ് സ്റ്റാന്‍ഡിനു സമീപം മാര്‍ച്ച് എട്ട് ഞായറാഴ്ച രാവിലെ ഏഴു മുതല്‍ ഡി ആന്‍ഡ് എ ഒരുക്കുന്ന വാക് ടു വെല്‍നസ്- യോഗ ആന്‍ഡ് വെല്‍നസ് സെഷന്‍.
അമിതവണ്ണം നിയന്ത്രിച്ച് യോഗയിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ശരീരസൗന്ദര്യം പരിരക്ഷിക്കുകയും ചെയ്യുന്ന സവിശേഷ വെല്‍നെസ് പദ്ധതികളുടെ പരിശീലകര്‍ എന്ന നിലയില്‍ ശ്രദ്ധേയരായ ദീപയും അരുണയുമാണ് വാക് ടു വെല്‍നസ് എന്ന പേരില്‍ ഒരുക്കുന്ന പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ഉദ്യോഗസ്ഥകളും വീട്ടമ്മമാരും വിദ്യാര്‍ത്ഥികളുമായ വനിതകള്‍ക്ക് ഇവര്‍ നല്‍കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനൊപ്പം, ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള എളുപ്പവഴികളും ഡയറ്റ് മാനേജ്‌മെന്റ് ടിപ്സും മനസ്സിലാക്കാം.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും വിവാഹത്തിനൊരുങ്ങുന്ന പെൺകുട്ടികൾക്കുമായി മൂന്നുമാസംകൊണ്ട് ശരീരഭാരം കുറച്ച് ഫിഗര്‍ കറക്ഷന്‍ സാദ്ധ്യമാക്കുന്ന പ്രീ ബ്രൈഡല്‍ വെല്‍നസ്- ബ്രൈഡൽ മേക്കപ്പും ഉൾപ്പടെ 50 ശതമാനം ഇളവോടെ ഇതിൽ പങ്കാളികളാകുന്നവർക്ക് ലഭിക്കും. കവടിയാര്‍ നര്‍മ്മദ കോംപ്ലക്സിന് എതിര്‍വശത്ത്, ബ്രാഹ്മിന്‍സ് കോളനി എ- 7 ലാണ് ഡി ആന്‍ഡ് എയുടെ വെല്‍നസ് ആന്‍ഡ് ബ്യൂട്ടി കെയര്‍ സെന്റർ.
വനിതാ ദിനത്തില്‍ ഡി ആന്‍ഡ് എ സംഘടിപ്പിക്കുന്ന വാക് ടു വെല്‍നസ് പരിപാടിയില്‍ പങ്കെടുക്കുന്ന വനിതകൾക്ക് വെൽനെസ്സ് ,ബ്യൂട്ടി പാക്കേജുകൾക്ക് അൻപത് ശതമാനം ഇളവ് ലഭിക്കുന്ന പ്രിവിലേജ് കൂപ്പണും സൗജന്യമായി ലഭിക്കും.വാക് ടു വെല്‍നസ് - പ്രിൻറ് മീഡിയ പാർട്നർ മെട്രോ മനോരമയും,ഓൺലൈൻ മീഡിയ പാർട്നർ i2i ന്യൂസും ആണ്.കൂടുതൽ വിവരങ്ങൾക്ക് വിളിയ്ക്കൂ 99952 66042 , 0471 2431144.
24.92°C








