Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 8:09 pm
  • 12th June, 2021
  • Overcast Clouds
25.82°C25.82°C
  • Humidity: 93 %
  • Wind: 1.38 km/h

Breaking News

  • സംസ്ഥാനത്ത് മഴ ശക്തമാകും ;
  • സംസ്ഥാനത്ത് ഇന്ന് 13,832 പേർക്ക്  കൊവിഡ് 
  • മഞ്ചേശ്വരം കോഴക്കേസ്: ബാങ്കില്‍ നിക്ഷേപിച്ച ഒരു ലക്ഷം രൂപ കണ്ടെത്തി മുട്ടില്‍ മരംമുറി കേസ്; അന്വേഷണം തുടങ്ങിയതായി മന്ത്രി എ.കെ. ശശീന്ദ്രന്‍
i2i News Trivandrum,ek tara, event, i2inews

ദേശീയതയുടെ ആഘോഷരാഗമായി  ഏക് താര. ഏകതയുടെ സംഗീതോത്സവത്തിന് കൊല്ലത്ത് അരങ്ങൊരുങ്ങുന്നു. ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിലെ എക്കാലത്തെയും അതുല്യപ്രതിഭകളുടെ നിത്യമനോഹര ഗാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഏക് താര- സംഗീതസന്ധ്യയ്ക്ക് ഫെബ്രുവരി 22 ശനിയാഴ്ച വൈകിട്ട് ആറിന് കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ വേദിയുണരും.

ഭാഷയുടെ വേര്‍തിരിവുകളില്ലാത്ത സംഗീതത്തിലൂടെ ഇന്ത്യന്‍ ദേശീയതയുടെ മഹിമയും മനോഹാരിതയും ആസ്വാദകരിലെത്തിക്കുന്ന ഏക് താര, കൊല്ലം ജില്ലയില്‍ ഇത്തരത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ സംഗീതപരിപാടിയാകും.  ഒ.പി. നയ്യാര്‍, എസ്.ഡി. ബര്‍മ്മന്‍, ആര്‍.ഡി. ബര്‍മ്മന്‍, ലക്ഷ്മികാന്ത് പ്യാരേലാല്‍, മദന്‍ മോഹന്‍, നൗഷാദ്, മുഹമ്മദ് റഫി, കിഷോര്‍ കുമാര്‍, മുകേഷ്, ഹേമന്ത് കുമാര്‍, മന്നാഡെ, സലില്‍ ചൗധരി, ലതാ മങ്കേഷ്‌കര്‍, ആശ് ഭോസ് ലെ തുടങ്ങി ഇന്ത്യന്‍ സിനിമാരംഗത്തെ ഏറ്റവും പ്രമുഖരായ സംഗീതസംവിധായകരുടെയും ഗായകരുടെയും പ്രശസ്ത ഗാനങ്ങളാണ് ഏക് താരയുടെ വേദിയെ രാഗസാന്ദ്രമാക്കുക.

പ്രശസ്ത ഹിന്ദി, തമിഴ് ചലച്ചിത്ര പിന്നണി ഗായകനും, എ.ആര്‍. റഹ്മാന്റെ ജയ്‌ഹോ- ലോക സംഗീത പര്യടന സംഘാംഗവുമായ മുംബയ് മുഹമ്മദ് അസ് ലമിനൊപ്പം ടിവി മ്യൂസിക് റിയാലിറ്റി ഷോകളിലുടെ ഗാനാസ്വാദകരുടെ മനംകവര്‍ന്ന ദേവിക ബാലസുബ്രഹ്മണ്യവും ഈ ഗാനങ്ങള്‍ക്ക് വേദിയില്‍ പുനരാവിഷ്‌കാരം നല്‍കും. ലോക വൃക്കദിനത്തിനു മുന്നോടിയായി ഡോ. പ്രവീണ്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സേവ് കിഡ്‌നി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വൃക്കരോഗ അവബോധ, പ്രതിരോധ, രോഗനിര്‍ണയ പദ്ധതികളുടെ ഔപചാരിക ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായാണ് ഏക് താര സംഗീതസന്ധ്യ അരങ്ങേറുക.

സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന  ചടങ്ങില്‍ മന്ത്രി  മേഴ്സിക്കുട്ടിയമ്മ ഉദ്‌ഘാടന  കർമ്മം നിർവഹിക്കും .വൃക്കരോഗത്തിന്റെ കാരണങ്ങളും പ്രതിരോധവും ആധുനിക ചികിത്സാ രീതികളും വിശദമാക്കി, പ്രമുഖ വൃക്കരോഗ ചികിത്സകന്‍ ഡോ. പ്രവീൺ നമ്പൂതിരി രചിച്ച വൈജ്ഞാനിക പുസ്തകത്തിന്റെ പ്രകാശനവും നടക്കും. എം എൽ എ നൗഷാദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു മുഖ്യപ്രഭാഷണം നടത്തും .സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയ സാന്നിദ്ധ്യമായ സ്വരലയയുടെചെയർമാൻ  രാജ്‌മോഹൻ ആമുഖ പ്രഭാഷണം നടത്തും.   ഐ ടു ഐ ന്യൂസ് ആൻഡ് ഇവന്റസിന്റെ മാനേജിങ് എഡിറ്റർ   സുനിൽ  മാത്യു നന്ദി പ്രകാശിപ്പിക്കും. ഏക് താര സംഗീത വിസ്മയ രാവ്  അണിയിച്ചൊരുക്കുന്നത് അഡ്വെർടൈസിങ് മാർക്കറ്റിംഗ് രംഗത്തെ സമ്പൂർണ സേവന ദേതാക്കളായ ടീം ഐ ടു ഐ യുടെ ഇവന്റ് ഡിവിഷൻ ആണ് . 

ഏക് താര സംഗീത നിശയുടെ മുഖ്യ  പ്രായോജകര്‍.

 കൊല്ലം നഗരത്തിന്റെ വസ്ത്ര ഫാഷനുകള്‍ക്ക് പുതിയ നിര്‍വചനമെഴുതിയ സിഗ്നേച്ചര്‍ ബ്രൈഡ് ആന്‍ഡ് ഗ്രൂം! വധൂവരന്മാര്‍ക്കു മാത്രമല്ല, മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും അവിസ്മരണീയ ആഘോഷ വേളകളില്‍ അണിയാന്‍ അഭിരുചികളെ സംതൃപ്തമാക്കുന്ന സമ്പൂര്‍ണ ഫാഷന്‍ ബോട്ടിക്. 

ഹോസ്പിറ്റാലിറ്റി പാർട്ണർ ;കൊല്ലത്ത്, ആധുനിക അസ്ഥിരോഗ ചികിത്സയില്‍ മികവിന്റെ കേന്ദ്രമായ ക്യു.ഒ.സി- ക്വയിലോണ്‍ ഓര്‍ത്തോ കെയര്‍.

എഡ്യുക്കേഷന്‍ പാര്‍ട്ണര്‍: നഴ്‌സുമാര്‍ക്ക് വിദേശത്ത് ഏറ്റവും മികച്ച അവസരങ്ങള്‍ കരസ്ഥമാക്കാന്‍ വിദഗ്ദ്ധ വിദ്യാഭ്യാസ പരിശീലനപദ്ധതികളിലൂടെ ശ്രദ്ധേയരായ ബി- മാക്‌സ്. 

ടൂറിസം , ഹെൽത്ത് ടൂറിസം  മേഖലയിലെ കേരളത്തിലെ  പ്രമുഖ ബ്രാൻഡുകളായ ഡി ഫോർട്ട് ,ഓൾ സീസൺ 

ചാരിറ്റി പാർട്ണർ ;പോര്‍ഫ- പ്രതീക്ഷ ഓര്‍ഗന്‍ റസിപ്യന്റ്‌സ് ഫാമിലി അസോസിയേഷന്‍.

ഏക് താര സംഗീതസന്ധ്യയിലേക്കുള്ള സൗജന്യ പാസുകള്‍ക്ക് വിളിക്കൂ 9746466440,8075398959

Readers Comment

Add a Comment