Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:16 pm
  • 10th May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 94 %
  • Wind: 1.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

കൊല്ലം: ദേശീയതയുടെ ആഘോഷരാഗമായി  ഏക് താര- ഏകതയുടെ സംഗീതോത്സവത്തിന് കൊല്ലത്ത് അരങ്ങൊരുങ്ങുന്നു. ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിലെ എക്കാലത്തെയും അതുല്യപ്രതിഭകളുടെ നിത്യമനോഹര ഗാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഏക് താര- സംഗീതസന്ധ്യയ്ക്ക് ഫെബ്രുവരി 22 ശനിയാഴ്ച വൈകിട്ട് ആറിന് കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ വേദിയുണരും.

ഭാഷയുടെ വേര്‍തിരിവുകളില്ലാത്ത സംഗീതത്തിലൂടെ ഇന്ത്യന്‍ ദേശീയതയുടെ മഹിമയും മനോഹാരിതയും ആസ്വാദകരിലെത്തിക്കുന്ന ഏക് താര, കൊല്ലം ജില്ലയില്‍ ഇത്തരത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ സംഗീതപരിപാടിയാകും.  ഒ.പി. നയ്യാര്‍, എസ്.ഡി. ബര്‍മ്മന്‍, ആര്‍.ഡി. ബര്‍മ്മന്‍, ലക്ഷ്മികാന്ത് പ്യാരേലാല്‍, മദന്‍ മോഹന്‍, നൗഷാദ്, മുഹമ്മദ് റഫി, കിഷോര്‍ കുമാര്‍, മുകേഷ്, ഹേമന്ത് കുമാര്‍, മന്നാഡെ, സലില്‍ ചൗധരി, ലതാ മങ്കേഷ്‌കര്‍, ആശ് ഭോസ് ലെ തുടങ്ങി ഇന്ത്യന്‍ സിനിമാരംഗത്തെ ഏറ്റവും പ്രമുഖരായ സംഗീതസംവിധായകരുടെയും ഗായകരുടെയും പ്രശസ്ത ഗാനങ്ങളാണ് ഏക് താരയുടെ വേദിയെ രാഗസാന്ദ്രമാക്കുക.

പ്രശസ്ത ഹിന്ദി, തമിഴ് ചലച്ചിത്ര പിന്നണി ഗായകനും, എ.ആര്‍. റഹ്മാന്റെ ജയ്‌ഹോ- ലോക സംഗീത പര്യടന സംഘാംഗവുമായ മുംബയ് മുഹമ്മദ് അസ് ലമിനൊപ്പം ടിവി മ്യൂസിക് റിയാലിറ്റി ഷോകളിലുടെ ഗാനാസ്വാദകരുടെ മനംകവര്‍ന്ന ദേവിക ബാലസുബ്രഹ്മണ്യവും ഈ ഗാനങ്ങള്‍ക്ക് വേദിയില്‍ പുനരാവിഷ്‌കാരം നല്‍കും. ലോക വൃക്കദിനത്തിനു മുന്നോടിയായി ഡോ. പ്രവീണ്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സേവ് കിഡ്‌നി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വൃക്കരോഗ അവബോധ, പ്രതിരോധ, രോഗനിര്‍ണയ പദ്ധതികളുടെ ഔപചാരിക ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായാണ് ഏക് താര സംഗീതസന്ധ്യ അരങ്ങേറുക.

സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വച്ചുതന്നെ, വൃക്കരോഗത്തിന്റെ കാരണങ്ങളും പ്രതിരോധവും ആധുനിക ചികിത്സാ രീതികളും വിശദമാക്കി, പ്രമുഖ വൃക്കരോഗ ചികിത്സകന്‍ ഡോ. പ്രവീൺ നമ്പൂതിരി രചിച്ച വൈജ്ഞാനിക പുസ്തകത്തിന്റെ പ്രകാശനവും നടക്കും. ഏക് താര സംഗീതസന്ധ്യയിലേക്കുള്ള സൗജന്യ പാസുകള്‍ക്ക് 97464 66440,8075398959
എന്ന ഫോണ്‍ നമ്പറുകളിൽ വിളിക്കണം.

Readers Comment

Add a Comment