Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:01 pm
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ന് ഹിരോഷിമാ ദിനം. കോഴിക്കോട് പുതിയറ ബി.ഇ.എം യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും നഗരത്തില്‍ നടത്തിയ റാലിയില്‍ നിന്ന്. ഇനിയൊരു യുദ്ധം മനുഷ്യരാശിയുടെ അവസാനമായിരിക്കും എന്ന മുന്നറിയിപ്പുമായാണ് ഈ കുരുന്നുകളും അവരുടെ അധ്യാപകരും നഗരത്തിലിറങ്ങിയത്.

ലോകം കണ്ട ഏറ്റവും വലിയ ആണവദുരന്തത്തിന് ജപ്പാനിലെ ഹിരോഷിമ നഗരം ഇരയായിട്ട് എഴുപത്തിനാല് വര്‍ഷങ്ങളാകുന്നു. 1945- ആഗസ്റ്റ് ആറിനാണ് രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന സമയത്ത് ഹിരോഷിമ നഗരത്തില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചത്. എണ്‍പതിനായിരത്തിലധികം പേര്‍ ഒറ്റ നിമിഷത്തില്‍ വെന്തു ചാരമായി. അമ്പതിനായിരത്തിലധികം പേര്‍ക്ക് പൊള്ളലേറ്റു. നഗരത്തിന്റെ 90 ശതമാനവും തുടച്ചുനീക്കപ്പെട്ടു. പിന്നീടുള്ള തലമുറകളും ആണവ വികിരണത്തിന്റെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങി.

പിന്നീട് മൂന്നു ദിവസങ്ങള്‍ക്കു ശേഷമായിരുന്നു നാഗസാക്കിയിലെ ബോംബിംഗ്. ഹിരോഹിതോ ചക്രവര്‍ത്തിയായിരുന്നു അക്കാലത്ത് ജപ്പാന്റെ ഭരണാധികാരി. ആഗസ്റ്റ് 15 ന് ഒരു റേഡിയോ പ്രക്ഷേപണത്തിലൂടെ, ലോക യുദ്ധത്തില്‍ ജപ്പാന്‍ നിരുപാധികം കീഴടങ്ങുന്നതായി ഹിരോഹിതോ ചക്രവര്‍ത്തി  പ്രഖ്യാപിച്ചു. ലോകം ഭയക്കുന്ന ആണവയുദ്ധത്തിനെതിരെ അന്നു തുടങ്ങിയ പ്രചാരണങ്ങള്‍ ഇന്നും തുടരുന്നു. ഇനിയൊരു യുദ്ധം ഭൂമിയില്‍ നിന്ന് എല്ലാം തുടച്ചുനീക്കും. ആ ദുരന്തം ഒരിക്കലും സംഭവിക്കാതിരിക്കട്ടെ.

Readers Comment

Add a Comment