Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:21 am
  • 24th September, 2026
  • Overcast Clouds
25.25°C25.25°C
  • Humidity: 93 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളുടെ ആവശ്യത്തിനായി വാങ്ങിയ ജീപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിരത്തിലിറക്കി. വാഹനങ്ങള്‍ ലഭ്യമാക്കിയ എസ് ആന്‍ഡ് എസ് മഹീന്ദ്ര കമ്പനിയുടെ സര്‍വ്വീസ് വിഭാഗം ജനറല്‍ മാനേജര്‍ ജി സുരേഷ്, എച്ച്.ആര്‍ വിഭാഗം മേധാവി ബി വേണുഗോപാല്‍ എന്നിവര്‍ വാഹനങ്ങളുടെ പ്രതീകാത്മകമായ താക്കോല്‍  മുഖ്യമന്ത്രിക്ക് കൈമാറി. തുടര്‍ന്ന് മുഖ്യമന്ത്രി താക്കോല്‍ സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി. പേരൂര്‍ക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, മുഖ്യമന്ത്രിയുടെ പോലീസ് ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവ എന്നിവരും മറ്റു മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

202 പുതിയ ബൊലേറൊ ടു വീല്‍ ഡ്രൈവ് വാഹനങ്ങളാണ് മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു വിവിധ പോലീസ് സ്റ്റേഷനുകള്‍ക്ക് കൈമാറിയത്. സ്റ്റേറ്റ് പ്ലാന്‍ സ്കീമില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ അനുവദിച്ച 16.05 കോടി രൂപയില്‍ നിന്നാണ് ഈ വാഹനങ്ങള്‍ വാങ്ങിയത്. എല്ലാ പോലീസ് സ്റ്റേഷനുകളിലും കുറഞ്ഞത് രണ്ട് വാഹനങ്ങള്‍ വീതം ഉണ്ടായിരിക്കണം എന്ന ലക്ഷ്യത്തോടെ, നിലവില്‍ ഒരു വാഹനമുള്ള സ്റ്റേഷനുകള്‍ക്കാണ് ഈ ജീപ്പുകള്‍ അനുവദിച്ചിട്ടുള്ളത്. ഇതോടെ കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും കുറഞ്ഞത് രണ്ട് ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ ഉണ്ടാകും. 10 കൊല്ലവും അതില്‍ കൂടുതലും പഴക്കമുള്ള വാഹനങ്ങള്‍ ഇനി മുതല്‍ ഒരു പോലീസ് സ്റ്റേഷനിലും ഉണ്ടാവില്ല.

എസ് ആന്‍ഡ് എസ് മഹീന്ദ്രയുടെ സെയില്‍സ് മാനേജര്‍ ബീത്ത പ്രശാന്ത്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏരിയാ  സര്‍വ്വീസ് മാനേജര്‍ എസ്.ശ്രീജിത്ത്, ഏരിയാ സെയില്‍സ് മാനേജര്‍ കാര്‍ത്തിക മേനോന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Readers Comment

Add a Comment