Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:34 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊണ്ടോട്ടി ഗണപത് എയുപി സ്കൂൾ കിഴിശ്ശേരി യുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാചരണവും, വിവിധ മതങ്ങളുടെയും സംസ്കാരങ്ങളുടെയും, പൈതൃകം ഉൾക്കൊണ്ട്,' ഒരേ ഒരിന്ത്യ ഒരൊറ്റ ജനത' എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട്, ഘോഷയാത്രയും നടത്തി. ഘോഷയാത്രയിൽ, തിരുവാതിരക്കളി, മോഹിനിയാട്ടം, ദാ ണ്ടിയ നൃത്തം, വട്ടപ്പാട്ട്, കോൽക്കളി, ഒപ്പന, മാർഗംകളി, കർഷക നൃത്തം, ആദിവാസി നൃത്തം, പഞ്ചാബി ഡാൻസ്, കരാട്ടെ ഫുട്ബോൾ പ്രദർശനം, തുടങ്ങിയ 17 ഇനങ്ങളുടെ, പ്ലോട്ട് പ്രദർശനം നടന്നു. കൂടാതെ, ഗാന്ധി, നെഹ്റു, ഡോക്ടർ അംബേദ്കർ,  തുടങ്ങിയ രാഷ്ട്രശില്പി കളുടെ, വേഷവിധാനങ്ങൾ ധരിച്ച്, കുട്ടികളുടെ, മറ്റ് പ്ലോട്ടുകളും, ഭാരതാംബയുടെ പ്ലോട്ടും  ഉണ്ടായിരുന്നു.

മാനേജ്മെന്റ് പ്രതിനിധികൾ‌, അധ്യാപകർ, പിടിഎ അംഗങ്ങൾ, സ്കൗട്ട് ആൻഡ് ഗൈഡ്, ജെ ആർ സി വിദ്യാർത്ഥികൾ, കിഴിശ്ശേരി ഫ്രണ്ട്സ് ക്ലബ്ബ് അംഗങ്ങൾ, നാട്ടുകാർ, തുടങ്ങിയവരുടെ സജീവ സഹകരണത്തിൽ ആണ് പരിപാടി നടന്നത്. മാനേജർ  ഓ പി ശാരദാമ്മ, പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട്, പി കെ സലാം മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്, ബാലത്തിൽ ബാപ്പു റാലി ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം ചെയ്തു. എച്ച് എം സന്തോഷ് ടി സ്വാഗതം പറഞ്ഞു. സ്കൂൾ കറസ്പോണ്ടന്റ് എംസി ബാവ, റിപ്പബ്ലിക് ദിന സന്ദേശം നൽകി. വാർഡ് മെമ്പർ ഉമ്മുസൽമ, അസീസ് കിഴിശ്ശേരി ,ഗോപിനാഥൻ മാസ്റ്റർ, , സുരേഷ് മുണ്ടംപറമ്പ് റസീന കിഴിശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി

Readers Comment

Add a Comment