Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള ടെന്നീസ് കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവ് കിരീടനേട്ടത്തോടെ ഗംഭീരമാക്കി ഇന്ത്യയുടെ സാനിയമിര്‍സ. ഹോബര്‍ട്ട് ഇന്‍ര്‍നാഷണല്‍ ടൂര്‍ണമെന്റിലാണ് സാനിയ മിര്‍സ ഉക്രെയിന്റെ നാദിയ കിച്ചെനോക്ക് സഖ്യം കിരീടം നേടിയത്. ചൈനയുടെ പെങ് ഷുവായ്- സങ് ഷുവായ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചായിരുന്നു സാനിയ സഖ്യത്തിന്റെ കിരീട നേട്ടം.
6-4, 6-4ന് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയ നാദിയ സഖ്യം കലാശപോരാട്ടത്തില്‍ വിജയിച്ചത്. സാനിയയുടെ 42ആമത് ഡബ്ല്യു.ടി.എ കിരീടനേട്ടമാണിത്. 2017 ഒക്‌ടോബറില്‍ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്. പരിക്കും പ്രസവവും മൂലമാണ് സാനിയമിര്‍സ ടെന്നീസ് കോര്‍ട്ടില്‍ നിന്നും ദീര്‍ഘമായ ഇടവേളയെടുത്തത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ ടെന്നീസ് താരമായ സാനിയ മിര്‍സ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. 2018 ഏപ്രിലില്‍ ഇവര്‍ക്ക് ഇസ്ഹാന്‍ എന്ന ആണ്‍കുഞ്ഞ് ജനിച്ചിരുന്നു.
30.82°C








