Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:33 am
  • 9th August, 2026
  • Light Rain
27.21°C27.21°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
norks roots NDPREM

പ്രവാസി പുനരധിവാസ പദ്ധതിയിൻ (NDPREM) കീഴിൽ നോർക്ക റൂട്ട്‌സിന്റെ  നേത്യത്വത്തിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ സഹകരണത്തോടെ സംരംഭങ്ങൾ തുടങ്ങുന്നതിനായി മൂലധന/പലിശ സബ്‌സിഡിയുള്ള വായ്പ ലഭ്യമാക്കുന്നതിനുള്ള അർഹതാ നിർണ്ണയ ക്യാമ്പ് 2019 ആഗസ്റ്റ് 9 ന് രാവിലെ 10 മണിക്ക് തിരുവല്ല വി.ജി. എം. ഹാളിൽ നടത്തും. മാത്യു. റ്റി. തോമസ് എം. എൽ. എ ഉദ്ഘാടനം ചെയ്യും. തിരുവല്ല നഗരസഭ മുനിസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ അദ്ധ്യക്ഷൻ നായിരിക്കും. തിരുവല്ല നഗരസഭ മുൻസിപ്പൽ കൗൺസിലർ ഏലിയാമ്മ തോമസ്, നോർക്ക റൂട്ട്‌സ്  റസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി, തിരുവനന്തപുരം ഐ.ഒ.ബി. മേഖലാ ഓഫീസ് അസിസ്റ്റന്റ് മാനേജർ എസ്സ്. രമേശ് കുമാർ, സി.എം.ഡി ഡയറക്ടർ ഡോ. ജി. സുരേഷ്, നോർക്ക റൂട്ട്‌സ്  ജനറൽ മാനേജർ ഡി. ജഗദീശ് തുടങ്ങിയവർ പങ്കെടുക്കും. പ്രവാസത്തിനുശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയവർക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ തദവസരത്തിൽ പരിചയപ്പെടുത്തുന്നതും. യോഗ്യരായ അപേക്ഷകർക്ക് വായ്പ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അന്നേ ദിവസം തന്നെ പൂർത്തി യാക്കുന്നതുമാണ.് അഭിരുചിയുള്ളവർക്ക്  പുതിയ സംരംഭങ്ങൾ തുടങ്ങാൻ വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ സർക്കാർ മാനേജ്‌മെന്റ് പരിശീലന സ്ഥാപനമായ സി. എം. ഡി യിലെ വിദഗ്ധർ നൽകും.

സംരംഭകർക്ക് മൂലധന, പലിശ സബ്‌സിഡികൾ ലഭ്യമാക്കുന്ന ഈ പദ്ധതിയിൻ കീഴിൽ സംരംഭകരാകാൻ താല്പര്യമുള്ളവർ അവർ തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചുള്ള അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘു വിവരണവും, കുറഞ്ഞത് രണ്ട് വർഷം വിദേശവാസം തെളിയിക്കുന്ന പാസ്‌പോർട്ടിന്റെ പകർപ്പും, മൂന്ന് പാസ്സ്‌പോർട്ട് സൈസ്സ് ഫോട്ടോയും കൈയ്യിൽ കരുതണം. താല്പര്യമുളളവർ നോർക്ക റൂട്ട്‌സിന്റെ വെബ് സൈറ്റായ www.norkaroots.org  ൽ മുൻകൂർ പേര് രജിസ്റ്റർ ചെയ്യുകയും, ആഡിറ്റോറിയത്തിൽ കൃത്യ സമയത്ത്   എത്തിചേരുകയും വേണം. കൂടുതൽ വിവരങ്ങൾക്ക് സി.എം.ഡി യുടെ സഹായ കേന്ദ്രം (0471-2329738) നമ്പറിലും, നോർക്ക റൂട്ട്‌സിന്റെ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോൾ സേവനം) ടോൾഫ്രീ നമ്പരിലും 0471-2770581 നമ്പറിലും ലഭിക്കും

Readers Comment

Add a Comment