Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:31 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

രാജ്യത്തിന്റെ 72-ാമത്   കരസേനാദിനത്തിൽ ചരിത്രം കുറിച്ച് ക്യാപ്റ്റൻ‌ ടാനിയ ഷെർ​ഗിൽ. ആർമി ഡേ പരേഡിന്  ഒരു വനിതാ ഓഫീസർ   നേതൃത്വം നൽകുന്നത് ഇതാദ്യമായാണ്. ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ നിന്ന് ബിരുദം നേടിയ ശേഷം 2017 ൽ സായുധ സേനയിൽ ചേർന്ന  ഇന്ത്യൻ ആർമി ഓഫീസറാണ് ടാനിയ ഷെർ ഗിൽ.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറല്‍ കെ എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓര്‍മ്മയ്ക്കായാണ്  രാജ്യം ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ അവസാന ബ്രിട്ടീഷ് കമാന്‍ഡര്‍ ഇന്‍ ചീഫില്‍ നിന്നാണ് കരിയപ്പ സൈനിക തലവനായി സ്ഥാനം ഏറ്റെടുത്തത്. . 1895 ഏപ്രില്‍ 1 നാണ് ഇന്ത്യന്‍ കരസേനാ സ്ഥാപിതമായത്. എന്നാല്‍, സ്വാതന്ത്ര്യലബ്ധിക്കു ശേഷം 1949 ജനുവരി 15 നാണ് കരസേനയ്ക്ക് ആദ്യ മേധാവിയെ ലഭിക്കുന്നത്. അതുകൊണ്ടാണ് ജനുവരി 15 ന് ദേശീയ കരസേനാ ദിനമായി രാജ്യം ആചരിക്കുന്നത്.
 ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കരസേനയാണ് ഇന്ത്യന്‍ കരസേന. അതിര്‍ത്തി കാത്തു രക്ഷിക്കുകയും രാജ്യത്തെ സമാധാന പരിപാലനത്തിനും സുരക്ഷയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുകയും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുകയും അത്യാവശ്യഘട്ടങ്ങളില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയുമാണ് കരസേനയുടെ പ്രധാന ധര്‍മ്മങ്ങള്‍.സ്വയം സേവിക്കുന്നതിന് മുമ്പ് സേവനം' എന്നതാണ് ഇന്ത്യന്‍ കരസേനയുടെ മുദ്രാവാക്യം. 

Readers Comment

Add a Comment