Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:33 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

23 - മത് നാഷണൽ യുത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി 2020 ജനുവരി 12 മുതൽ 16 വരെ ലക്നൗവിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്ന സംഘം തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് റപ്തി സാഗർ എക്സ്പ്രസിൽ പുറപ്പെട്ടു.

2019 - ഡിസംബർ 26 മുതൽ 29 വരെ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കേരളോത്സവത്തിൽ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥാമക്കിയ 54 വിജയികൾ, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു, ബോർഡ് മെമ്പർ സന്തോഷ് കാലാ, മെമ്പർ സെക്ടറി ശ്രീ.ശ്രീമതി മിനിമോൾ ഏബ്രഹം,ഡെപ്യൂട്ടി ഡയറക്ടർ രാം കുമാർ , ഫിനാൻസ് ഓഫിസർ ശ്രീമതി.രാജേശ്വരി,എസ്. ഒ .രജോഷ് കെ.ആർ, എറണാകുളം ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ കെ ടി അഖിൽദാസ്, ജില്ലാ പ്രോഗ്രാം ഓഫിസർമാരായ  ശ്രീമതി:പ്രസീത കെ,( കാസർഗോഡ്), ശ്രീ വിനോദ് പിതൃയിൽ . (കണ്ണൂർ )  തുടങ്ങി ബോർഡിന്റെ 16 ജീവനക്കാർ അടക്കം 83 അംഗ സംഘമാണ് യാത്ര തിരിച്ചത്.
തിരുവനന്തപുരം ,കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് , കണ്ണൂർ, കാസർഗോഡ് എന്നി 10 ജില്ലയിലെ കലാസംഘം ജനുവരി 10 ന്  രാത്രി ലക്നൗവിൽ  എത്തിച്ചേരും. 

Readers Comment

Add a Comment